SignIn
Kerala Kaumudi Online
Monday, 22 June 2026 1.27 AM IST

സ്മാർട്ട് മീറ്റർ രണ്ടാം ഘട്ടം ജനുവരിയിൽ

1

തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാർട്ട് മീറ്റർ രണ്ടാംഘട്ടം ജനുവരിയിൽ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഒന്നാം ഘട്ടത്തിൽ ഫീഡറുകൾ, ട്രാൻസ്‌ഫോർമറുകൾ, ഹൈടെൻഷൻ ഉപഭോക്താക്കൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ഒന്നാംഘട്ട വിന്യാസം അവസാന ഘട്ടത്തിലാണ്. പദ്ധതി നടത്തിപ്പിന് അദാനിക്ക് കരാർ നൽകിയെന്ന പ്രചാരണം ശരിയല്ലെന്ന് കെ.എസ്.ഇ.ബി വാർത്താക്കുറിപ്പിൽ അറിയിച്ചു. കാപ്പക്‌സ് മാതൃകയിലുള്ള ടെൻഡറിന് രാജ്യത്തെ സ്മാർട്ട് മീറ്റർ രംഗത്തെ പ്രമുഖരായ 11 വൻകിട കമ്പനികളിൽ നിന്നാണ് പങ്കാളിത്തം ലഭിച്ചത്. ഇതിൽ പങ്കെടുത്ത പല കമ്പനികളിൽ ഒന്ന് മാത്രമാണ് അദാനി എനർജി സൊലൂഷൻസ്.
സ്മാർട്ട് മീറ്റർ വിന്യാസത്തിൽ കൃത്യമായ പുരോഗതിയുണ്ടായില്ലെങ്കിൽ വൈദ്യുതി വിതരണ ശൃംഖലകളുടെ നവീകരണത്തിനുള്ള 60 ശതമാനം കേന്ദ്ര ഗ്രാന്റ് തടയുമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രാലയവും പവർ ഫിനാൻസ് കോർപ്പറേഷനും അറിയിച്ചിട്ടുണ്ട്. വരുന്ന സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 7,000 കോടി രൂപയോളം അധിക കടമെടുപ്പ് പരിധി പൂർണ്ണമായി നേടിയെടുക്കുന്നതിനും സ്മാർട്ട് പദ്ധതി നിശ്ചിത സമയത്തിനകം നടപ്പിലാക്കേണ്ടതുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അതേസമയം, സ്മാർട്ട് മീറ്ററുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധ നടപടി ഉണ്ടായിട്ടുങ്കെിൽ പരിശോധിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA