SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.07 PM IST

ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ കാണാൻ കണ്ണൂരിലെത്തി; ലക്ഷ്യം ഭർത്താവ് നഷ്ടപ്പെട്ടവളെ സഹായിക്കൽ; ഒടുവിൽ അറുപത്തിയെട്ടുകാരന് തിരിച്ചുപോകാനുള്ള വണ്ടിക്കൂലി കൊടുത്തത് പൊലീസ്

old-man

കണ്ണൂർ: മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പെൺ സുഹൃത്തിനെ കാണാൻ കണ്ണൂരിലെത്തിയ വയോധികന് തിരിച്ചുപോകാനുള്ള വണ്ടിക്കൂലി കൊടുത്തത് പൊലീസ്. എറണാകുളം ഞാറയ്ക്കൽ സ്വദേശിയായ അറുപത്തിയെട്ടുകാരനാണ് യുവതിയെ കാണാൻ എത്തിയത്. കൂത്തുപറമ്പിലെത്തി സുഹൃത്തിനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്.

വെള്ളിയാഴ്ച വൈകിട്ടാണ് അറുപത്തിയെട്ടുകാരൻ കൂത്തുപറമ്പിലെത്തിയത്. യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.ഓട്ടോകൂലി കൊടുക്കാൻപോലും ഇയാളുടെ കൈയിൽ പണമുണ്ടായിരുന്നില്ല.ഒടുവിൽ ഓട്ടോഡ്രൈവർ ഇയാളെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

വയോധികൻ മൂന്ന് മാസം മുൻപാണ് യുവതിയെ ഫോണിലൂടെ പരിചയപ്പെട്ടത്. ഭർത്താവ് മരിച്ചതാണെന്നായിരുന്നു യുവതി വയോധികനോട് പറഞ്ഞിരുന്നത്. സാമ്പത്തികമായി സഹായിക്കാനായി കാര്യങ്ങൾ നേരിട്ടറിയാൻ വേണ്ടിയാണ് താൻ വന്നതെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് യുവതിയുമായി ബന്ധപ്പെട്ടപ്പോൾ ഇക്കാര്യങ്ങളൊക്കെ സത്യമാണെന്ന് മനസിലായി. എന്നാൽ വയോധികനെ കാണാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. വയോധികന്റെ ഭാര്യ മരിച്ചതാണ്. മക്കളും പേരക്കുട്ടികളുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOBILE, -68 YEAR OLD MAN, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA