SignIn
Kerala Kaumudi Online
Monday, 01 June 2026 10.37 PM IST

സൂസൻ ഏലിയാസ് ചുമതലയേറ്റു

d

ന്യൂഡൽഹി: സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പലായി പത്തനംതിട്ട റാന്നി സ്വദേശി പ്രൊഫ. സൂസൻ എലിയാസ് ചുമതലയേറ്റു. 145 വർഷം പഴക്കമുള്ള കോളേജിലെ ആദ്യ വനിതാ പ്രിൻസിപ്പലാണ്. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിൽ ബിരുദവും മൾട്ടിമീഡിയ കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റും നേടിയ സൂസന് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അക്കാഡമിക് നേതൃപരിചയമുണ്ട്. സൂസന്റെ നിയമനത്തെ ചൊല്ലി ഡൽഹി സർവകലാശാലയും കോളേജും തമ്മിൽ തർക്കമുണ്ടായിരുന്നു. പ്രിൻസിപ്പൽമാരുടെ നിയമനത്തെ നിയന്ത്രിക്കുന്ന യു.ജി.സി റെഗുലേഷൻസ് വ്യവസ്ഥകൾ പാലിച്ചില്ലെന്നാണ് സർവകലാശാലയുടെ വാദം. ചട്ടങ്ങൾ പാലിച്ചെന്ന് കോളേജ് വിശദീകരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SOOSAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA