
ആലപ്പുഴ: ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രിയപ്പെട്ടവരും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് താൻ മുന്നോട്ട് പോയത്. പാർട്ടിക്ക് എതിരായി ഒരു ശബ്ദവും ഒരു കാലത്തും താൻ ഉയർത്തിയിട്ടില്ല. എനിക്ക് വലുത് എന്നെ വളർത്തി വലുതാക്കിയ കോൺഗ്രസ് ആണ്. നഷ്ടങ്ങൾ ഉണ്ടാവും, എങ്കിലും പാർട്ടിയാണ് വലുത്. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി തന്നെ വ്യക്തിഹത്യ നടത്തി. ഹരിപ്പാട് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
റെയ്ഡിനായി ഇ.ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടില്ല. പിണറായിയിലും കോഴിക്കോടും ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. പൊലീസിനെ അറിയിച്ചിട്ടാണ് അവിടങ്ങളിൽ ഇ.ഡി ഇറങ്ങിയത്. പക്ഷേ, തിരുവനന്തപുരത്ത് അത് ഉണ്ടായില്ല. ഇ.ഡിക്കെതിരെ അക്രമം നടത്തിയവർ പാർട്ടി ഓഫീസിൽ കയറി ഇരുന്നു. പാർട്ടി ഓഫീസിൽ കയറി അവരെ പിടികൂടുന്നത് ശരിയല്ല എന്ന് തോന്നി. പൊലീസ് സമചിത്തതയോടെ ഇടപെട്ടു. വേണമെങ്കിൽ പാർട്ടി ഓഫീസിൽ കയറി പിടികൂടാമായിരുന്നു. 21 പ്രതികൾ പിടിയിലായെന്നും ഇവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |