SignIn
Kerala Kaumudi Online
Monday, 01 June 2026 3.06 AM IST

അട്ടപ്പാടി മധു വധം:കുടുംബം സുപ്രീംകോടതിയിലേക്ക്

d

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്. നിയമസഹായം തേടി മധുവിന്റെ കുടുംബം അടുത്തയാഴ്ച മുഖ്യമന്ത്രി വി.ഡി.സതീശനെ കാണും. സർക്കാർ നിയമസഹായം നൽകുമെന്ന് പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.

അപ്പീൽ പോകാതിരിക്കാൻ സമ്മർദ്ദമുണ്ടായിരുന്നുവെന്നും ഭയത്തോടെയാണ് ജീവിക്കുന്നതെന്നും കുടുംബം പറയുന്നു. മധു അനുഭവിച്ചതുപോലൊരു വേദന ഇനി ആരും അനുഭവിക്കാതിരിക്കാനാണ് നിയമപോരാട്ടമെന്നും അവർ വ്യക്തമാക്കി. ഹൈക്കോടതി കഴിഞ്ഞ ദിവസം 12 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒരു പ്രതിക്ക് ഒരു വർഷം തടവാണ് വിധിച്ചത്. ഒന്നാം പ്രതി, നാലാം പ്രതി, 11ാം പ്രതി എന്നിവരെ വെറുതെ വിടുകയും ചെയ്തു. ഇതിനെതിരെയാണ് കുടുംബം സുപ്രീംകോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA