SignIn
Kerala Kaumudi Online
Friday, 03 July 2026 2.09 AM IST

എം.ബി.ബി.എസ് നാലരവർഷം; കൂടുതൽ ഫീസ് നിയമവിരുദ്ധം

mm

കൊച്ചി: എം.ബി.ബി.എസ് കോഴ്‌സിന്റെ അക്കാഡമിക് കാലയളവായ നാലര വർഷത്തേക്കുമാത്രമേ സ്വകാര്യമെഡിക്കൽ കോളേജുകൾക്ക് ഫീസ് ഈടാക്കാൻ അധികാരമുള്ളുവെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) ഹൈക്കോടതിയിൽ വ്യക്തമാക്കി. അഞ്ചോ അഞ്ചരയോ വർഷത്തേക്കുള്ള ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഇന്റേൺഷിപ്പ് അക്കാഡമിക് പഠനത്തിന്റെ ഭാഗമല്ല. പഠനം വിജയകരമായി പൂർത്തിയാക്കി നിർബന്ധമായും ചെയ്യേണ്ട പരിശീലനഘട്ടം മാത്രമാണ്.
കോഴ്‌സിന്റെ ഫീസ് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച പ്രകാരം ഈടാക്കാൻ അനുവദിക്കണമെന്നും എൻ.എം.സിയുടെ നോട്ടീസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ മെഡിക്കൽ കോളേജുകൾ ആറുമാസത്തെ അധികഫീസ് ഈടാക്കിയെന്ന കംബൈൻഡ് അസോസിയേഷൻ ഒഫ് മെഡിക്കോസ് ആൻഡ് പേരന്റ്‌സ് ജനറൽ സെക്രട്ടറിയുടെ പരാതിയിലാണ് എൻ.എം.സി നോട്ടീസ് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MBBS FEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA