
തിരുവനന്തപുരം; ഗുരുദേവന്റെ ഈശ്വരീയ സാന്നിദ്ധ്യം കാണാൻ നമ്മുടെ ചെറുകണ്ണുകൾ കൊണ്ടുകഴിയില്ലെന്നും തീരെ ചെറിയ മനസും ചെറിയ കണ്ണുകളുമായി വലിയ കാര്യങ്ങൾക്ക് ഭാഷ്യം ചമയ്‌ക്കാനാണ് പലരും ശ്രമിക്കുന്നതെന്നും ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന തിരു ജയന്തി മഹാസമ്മേളനത്തിൽ ജയന്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഭ്രാന്താലയമായിരുന്ന കേരളത്തെ മാതൃകാലയമാക്കിയത് ഗുരുദേവനാണ്.
ശാസ്ത്രയുഗത്തിലും ഋഷിവര്യനായി ഗുരുദേവൻ നിലനിൽക്കുകയാണ്. മതമല്ല, മനുഷ്യനാണ് വലുതെന്ന ഗുരുദേവ ദർശനം സാക്ഷാത്കരിക്കാൻ നമുക്ക് കഴിയണം. ഗുരുവിനെ പഠിച്ച് , ഗുരുവിന്റെ വീക്ഷണത്തിന് അനുസരിച്ച് പ്രവർത്തിക്കണം. വിശാലമായ കാഴ്ചപ്പാടോടെ ഗുരുവിനെ കാണാൻ കഴിയണമെന്നും സ്വാമി പറഞ്ഞു.
ഗുരു ദർശനം പ്രശ്നങ്ങൾക്ക്
ഔഷധം: സ്വാമി ശുഭാംഗാനന്ദ
തിരുവനന്തപുരം;ഗുരുദേവ സന്ദേശത്തിന്റെ കാലിക പ്രസക്തി വർദ്ധിക്കുകയാണെന്നും കാലം നേരിടുന്ന പ്രശ്നങ്ങൾക്ക് ഔഷധമാണ് ഗുരുദർശനമെന്നും ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
മഹത്തായ സമൂഹം കെട്ടിപ്പടുക്കാനുള്ളതാണ് ഗുരുസന്ദേശം . ഗുരുജയന്തി ദിനത്തിലെ ചിന്തകളും ചർച്ചകളും അത്തരം ലക്ഷ്യത്തിലേക്ക് വളരണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |