SignIn
Kerala Kaumudi Online
Saturday, 27 June 2026 3.43 AM IST

ഒടുവിൽ ആ കടുവ കൂട്ടിലായി

kaduva

പുൽപ്പളളി: നാലു മാസത്തോളമായി ജനവാസ കേന്ദ്രങ്ങളിൽ ഭീതി പടർത്തിയ കടുവ ഒടുവിൽ കൂട്ടിലായി. വാകേരി സി.സി റോഡ് ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്നലെ രാവിലെയാണ് കടുവ കുടുങ്ങിയത്. ഇതിനെ വൈകാതെ ഇരുളം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. വെറ്ററിനറി സർജന്റെ പരിശോധനയ്ക്ക് ശേഷമേ അടുത്ത നടപടി തീരുമാനിക്കൂവെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

മീനങ്ങാടി, സി സി റോഡ്, മടൂർ പ്രദേശങ്ങളിൽ പലയിടത്തും ഈ കടുവ വലിയ ഭീഷണിയായി മാറിയിരുന്നു. സി സി സ്‌കൂൾ കുന്നിന് സമീപം മണ്ഡകവയലിലാണ് പിന്നീട് കൂട് സ്ഥാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA