SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.39 AM IST

വീണ ലക്ഷ്യമിട്ടത് ദുബായിൽ ഗാർമെന്റ് കയറ്റുമതി സ്ഥാപനം

READ ENGLISH VERSION
veena

കൊച്ചി: ഹവാല വഴി കടത്തിയ പണമുപയോഗിച്ച് ദുബായിൽ ഗാർമെന്റ് കയറ്റുമതി ബിസിനസ് ആരംഭിക്കാനാണ് വീണാവിജയൻ ലക്ഷ്യമിട്ടതെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ്‌ റിയാസിന്റെ സുഹൃത്തുക്കൾ ബിസിനസിൽ പണം നിക്ഷേപിക്കാൻ ആലോചിച്ചിരുന്നു.

അഴിമതി നിരോധനനിയമപ്രകാരം അന്വേഷണം ആവശ്യപ്പട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി നൽകിയ റിപ്പോർട്ടിലെ 19-ാം പേജിലാണ് ഇക്കാര്യമുളളത്.

ആഗസ്‌റ്റ് 18ന് നടത്തിയ റെയ്ഡിൽ കോഴിക്കോട് സ്വദേശി ഷാജിലാൽ എന്ന മുഹമ്മദ് ഷൈജലിൻ്റെ മൊഴിയിലാണ് ബിസിനസിനെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഇ.ഡി പറയുന്നു. വീണാവിജയന് വരുമാനം ലഭിക്കുന്ന കാര്യത്തിനായി പ്രവർത്തിക്കാൻ മുഹമ്മദ് റിയാസ് വ്യക്തിപരമായി നിർദ്ദേശിച്ചെന്ന് ഷൈജൽ മൊഴി നൽകിയിരുന്നു . ഗാർമെന്റ് കയറ്റുമതി സ്ഥാപനമായ 'മൊറാക്ക്പ്രൈം' ആണ് പദ്ധതി തയ്യാറാക്കിയത്. വി.പി.ഫൈജാസ്, മുഹമ്മദ്റിയാസ്, വീണാവിജയൻ, ഷൈജൽ എന്നിവർ ദുബായിലെത്തി ചർച്ചകൾ നടത്തി. തന്റെ അടുത്ത ബന്ധുവായ കെ.വാരിഷ്, കമ്പനിയിൽ പണം നിക്ഷേപിക്കുമെന്ന് വീണയെ ഷൈജൽ അറിയിച്ചു.

കോഴിക്കോട് സ്വദേശിയായ വാരിഷിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിലെ വാട്ട്സാപ്പ് ഗ്രൂപ്പ് ചാറ്റുകളിൽ ഹവാല വഴി കടത്തിയ പണത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മുഹമ്മദ്റിയാസിന്റെ കുടുംബം ഉൾപ്പെട്ട ഇടപാടുകളുടെ പൊതുലക്ഷ്യം വ്യക്തമാക്കുന്നതാണ് ഷൈജൽ, വാരിഷ് തുടങ്ങിയവരുടെ മൊഴികളെന്ന് റിപ്പോർട്ടിൽവിവരിക്കുന്നു.

'​ന​മ്മ​ൾ​ ​ബേ​പ്പൂ​ർ​'​ ​ഹ​വാ​ല​ ​ഇ​ട​പാ​ടി​നു​ള്ള
ഗ്രൂ​പ്പ​ല്ല​:​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്

കോ​ഴി​ക്കോ​ട്:​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​(​ഇ.​ഡി​)​ ​പു​റ​ത്തു​വി​ട്ട​ ​'​റെ​ഡ് ​ബു​ക്കി​"​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​ത​ന്നെ​യും​ ​കു​ടും​ബ​ത്തെ​യും​ ​പൊ​തു​സ​മൂ​ഹ​ത്തി​നു​ ​മു​ന്നി​ൽ​ ​മോ​ശ​ക്കാ​രാ​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സ് ​എം.​എ​ൽ.​എ.​ ​'​ന​മ്മ​ൾ​ ​ബേ​പ്പൂ​ർ​"​ ​എ​ന്ന​ ​വാ​ട്സാ​പ്പ് ​ഗ്രൂ​പ്പ് ​ഹ​വാ​ല​ ​ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള​താ​ണെ​ന്നാ​ണ് ​പു​തി​യ​ ​ക​ഥ.​ ​ബേ​പ്പൂ​ർ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കാ​നാ​യി​ ​രൂ​പീ​ക​രി​ച്ച​താ​ണ് ​ഈ​ ​ഗ്രൂ​പ്പ്.​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ,​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​എ​ന്നി​വ​ര​ട​ക്കം​ ​അം​ഗ​ങ്ങ​ളാ​ണ്.​ ​ത​ന്റെ​ ​ഭാ​ര്യ​ ​വീ​ണ​ ​ഇ.​ഡി​ക്കു​ ​മു​ന്നി​ൽ​ ​ക​ള്ള​പ്പ​ണ​ ​ഇ​ട​പാ​ടു​ക​ൾ​ ​സ​മ്മ​തി​ച്ചെ​ന്ന​ ​വാ​ദം​ ​പൂ​ർ​ണ​മാ​യും​ ​തെ​റ്റാ​ണ്.​ ​മൂ​ന്നു​ ​ത​വ​ണ​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴും​ ​ഹ​വാ​ല​ ​ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് ​ഇ.​ഡി​ ​ഒ​ര​ക്ഷ​രം​ ​ചോ​ദി​ച്ചി​ട്ടി​ല്ല.​ ​കേ​സി​ന്റെ​ ​ഭാ​ഗ​മാ​യി​ ​രേ​ഖ​ക​ളി​ൽ​ ​ഒ​പ്പി​ട്ടു​ ​ന​ൽ​കു​ന്ന​ത് ​കു​റ്റ​സ​മ്മ​ത​മ​ല്ല.​ ​അ​ങ്ങ​നെ​ ​വാ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ​വീ​ണ​ ​ന​ൽ​കി​യ​ ​മു​ഴു​വ​ൻ​ ​മൊ​ഴി​യും​ ​ഇ.​ഡി​ ​പു​റ​ത്തു​വി​ട​ണം.​ ​മേ​യി​ൽ​ ​കി​ട്ടി​യെ​ന്ന് ​പ​റ​യു​ന്ന​ ​രേ​ഖ​ ​സി.​പി.​എം​ ​വി​പു​ലീ​കൃ​ത​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ജ​ന​ല​ക്ഷ​ങ്ങ​ൾ​ ​അ​ണി​നി​ര​ക്കു​ന്ന​ ​റാ​ലി​ ​ന​ട​ക്കു​ന്ന​ ​ദി​വ​സം​ ​ത​ന്നെ​ ​പു​റ​ത്ത് ​വി​ടു​ന്ന​തി​ന്റെ​ ​ല​ക്ഷ്യം​ ​വ്യ​ക്ത​മാ​ണ്.

ഭാ​വി​യി​ൽ​ ​തു​ട​ങ്ങാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ ​ബി​സി​ന​സ് ​സം​ബ​ന്ധി​ച്ച​ ​ക​ണ​ക്കു​ക​ളും​ ​കു​റി​പ്പു​ക​ളു​മാ​ണ് ​ബു​ക്കി​ലു​ള്ള​ത്.​ ​ഇ​ത്ത​ര​ത്തി​ൽ​ ​കു​റി​ച്ചു​വ​യ്ക്കു​ന്ന​ ​സാ​ധാ​ര​ണ​ ​കാ​ര്യ​ങ്ങ​ളെ​ ​കേ​സു​മാ​യി​ ​ബ​ന്ധി​പ്പി​ക്കാ​നാ​ണ് ​ഇ.​ഡി​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​വീ​ണ​യ്ക്ക് ​ഹ​വാ​ല​ ​ഇ​ട​പാ​ടു​ണ്ടെ​ന്ന​ ​വാ​ദം​ ​അ​സം​ബ​ന്ധ​മാ​ണ്.​ ​എ​ല്ലാ​ ​രാ​ഷ്ട്രീ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്കും​ ​മ​റു​പ​ടി​ ​പ​റ​യാ​നി​ല്ലെ​ന്നും​ ​കൃ​ത്യ​മാ​യ​ ​തെ​ളി​വു​ക​ളോ​ടെ​ ​നി​യ​മ​പ​ര​മാ​യി​ത്ത​ന്നെ​ ​കേ​സി​നെ​ ​നേ​രി​ടു​മെ​ന്നും​ ​റി​യാ​സ് ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA COMPANY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA