SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.40 AM IST

ഇടമൺ 400 കെ.വി സബ്‌സ്റ്റേഷൻ നിർമ്മാണോദ്ഘാടനം ഇന്ന്

kesb

തിരുവനന്തപുരം: ഇടമൺ 400 കെ.വി ജി.ഐ.എസ് സബ്‌സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം മന്ത്രി സണ്ണി ജോസഫ് ഇന്ന് രാവിലെ 10ന് നിർവ്വഹിക്കും. 1978-ൽ പ്രവർത്തനമാരംഭിച്ച ഇടമൺ 220 കെ.വി സബ്‌സ്റ്റേഷൻ തെക്കൻ കേരളത്തിലെ പ്രസരണ ശൃംഖലയിലെ സുപ്രധാന കേന്ദ്രമാണ്.

സബ്‌സ്റ്റേഷന്റെ ശേഷി 400 കെ.വിയായി ഉയർത്തുന്നതോടെ കോട്ടയം, കൊച്ചി, തിരുനെൽവേലി എന്നിവിടങ്ങളിലെ 400 കെ.വി. സബ്‌സ്റ്റേഷനുകൾ തമ്മിൽ കണക്റ്റിവിറ്റി സാദ്ധ്യമാകും. ഇതിലൂടെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതിശേഷി വർദ്ധിപ്പിക്കുവാൻ കഴിയും. കൂടാതെ തിരുവനന്തപുരത്തിനും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും സുസ്ഥിരവൈദ്യുതി ലഭ്യത ഉറപ്പാക്കാനും പദ്ധതി സഹായകരമാകും. 403.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി 42 മാസത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB SUBSTATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA