
തിരുവനന്തപുരം: സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്സിം) തുറമുഖമായി 18 മുതൽ മാറുന്ന വിഴിഞ്ഞത്ത് ലോജിസ്റ്റിക്സ്, വ്യവസായ പാർക്കുകൾക്കും കണ്ടെയ്നർ യാർഡുകൾക്കും ഭൂമി ലഭ്യമാക്കിയില്ലെങ്കിൽ തുറമുഖത്തിന്റെ ഗുണം കേരളത്തിന് ലഭിക്കില്ല. ലോജിസ്റ്റിക്സ്,വെയർഹൗസിംഗ്, കോൾഡ്-കൂൾചെയ്നുകൾ, കണ്ടെയ്നർ റിപ്പയറിംഗ് എന്നിവയും ഒരുക്കണം. അല്ലെങ്കിൽ അയൽ സംസ്ഥാനം നിക്ഷേപകരെ റാഞ്ചുന്നത് കണ്ട് നിൽക്കേണ്ടിവരും.
10 കിലോമീറ്റർ ചുറ്റളവിനുള്ളിൽ 200ഏക്കർ ഭൂമിയേറ്റെടുക്കാൻ തുറമുഖകമ്പനിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 1000കോടിയാണ് ചെലവ്. വിജ്ഞാപനമടക്കം നടപടികൾ പൂർത്തിയാവാൻ ചുരുങ്ങിയത്15 മാസമെടുക്കും. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളായ വെയർഹൗസിംഗ് കോർപറേഷൻ, കണ്ടെയ്നർ കോർപ്പറേഷൻ, ഇന്ത്യൻ ഓയിൽകോർപറേഷൻ എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ ഭൂമിനൽകേണ്ടത്. 2000 കോടിയുടെ പദ്ധതികളാണ് ഇവരുടേത്.
സ്വകാര്യ സംരംഭകരേറെയുണ്ടെങ്കിലും ഭൂമിയില്ലാത്തത് പ്രശ്നമാണ്. ഫ്രൈറ്റ് സ്റ്റേഷനായി കെ.എസ്.ഐ.ഇ രണ്ടുവർഷമായി പത്തേക്കർ ഭൂമിയാവശ്യപ്പെടുകയാണ്. കിൻഫ്ര വഴിയുള്ള ഭൂമിയേറ്റെടുപ്പും കാര്യമായി നടന്നില്ല. പാട്ടക്കാലാവധി കഴിഞ്ഞ പ്ലാന്റേഷനുകൾ ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
ഇവിടെ മോഹവില,
അവിടെ സുലഭം
സ്വകാര്യ സംരംഭകർ നേരിട്ട് ഭൂമിയേറ്റെടുക്കാനൊരുങ്ങിയെങ്കിലും താങ്ങാനാവാത്ത ഭൂമിവില കേട്ട് പിന്മാറുകയാണ്. അതിർത്തിക്കടുത്ത് തമിഴ്നാട് ലോജിസ്റ്റിക്സ്, വ്യവസായ പാർക്കുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏക്കറിന് 30ലക്ഷം നിരക്കിൽ 99 വർഷത്തേക്ക് പാട്ടത്തിന് ഭൂമി നൽകുന്നു. നാലുവരിപ്പാത, റെയിൽകണക്ടിവിറ്റി, വൈദ്യുതി, ജലം, മാലിന്യസംസ്കരണ സംവിധാനമടക്കം ഉറപ്പുനൽകുന്നു.
ഭൂമി കാത്ത് പദ്ധതികൾ
#കണ്ടെയ്നർ കോർപ്പറേഷന്റെ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കും കണ്ടെയ്നർ സ്റ്റേഷനും
#കേന്ദ്രവെയർഹൗസിംഗ് കോർപറേഷൻ വെയർഹൗസ്- ലോജിസ്റ്റിക്സ് കോംപ്ലക്സ്
#ഐ.ഒ.സിയുടെ കപ്പൽ ഇന്ധനംനിറയ്ക്കാനുള്ള 20ഏക്കറിലെ ബങ്കറിംഗ്കേന്ദ്രം
#റെയിൽവേപാതയോട് ചേർന്ന് 50ഏക്കറാണ് വെയർഹൗസിംഗ്കോർപറേഷന് ആവശ്യം
പാർക്കുകൾക്ക്
വേണ്ടത്10ഏക്കർ
കണ്ടെയ്നറുകൾ സൂക്ഷിക്കാനും അറ്റകുറ്റപ്പണിക്കും ലോറികളിൽ കയറ്റിക്കൊണ്ടുപോവാനുമാണ് ലോജിസ്റ്റിക്സ് പാർക്കുകൾ.
ലോജിസ്റ്റിക്സ്, വ്യവസായ പാർക്കുകൾക്കായി ശരാശരി പത്തേക്കർഭൂമിയുണ്ടാവണം. അയൽ സംസ്ഥാനത്ത് 99 വർഷത്തെ പാട്ടത്തിന് ലഭ്യമാണ്. അടുത്തിടെ ഇൻവെസ്റ്റ് കേരളയിൽ കിൻഫ്ര 60 വർഷപാട്ടം വാഗ്ദാനം ചെയ്തു. തുറമുഖാധിഷ്‌ഠിത വ്യവസായങ്ങൾക്ക് ഉയർന്ന പാട്ടക്കാലാവധി നൽകേണ്ടിവരും.
₹3ലക്ഷം കോടി
പ്രതീക്ഷിച്ചിരുന്ന നിക്ഷേപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |