SignIn
Kerala Kaumudi Online
Saturday, 30 May 2026 4.52 PM IST

കിണറിന് സമീപത്ത് നിൽക്കവെ പാമ്പ് കടിച്ചു; കിളിമാനൂരിൽ 75കാരിക്ക് ദാരുണാന്ത്യം

READ ENGLISH VERSION
sudharma

തിരുവനന്തപുരം: കിളിമാനൂരിൽ പാമ്പ് കടിയേറ്റ സ്ത്രീ മരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശിനി സുധർമ്മയാണ് (75) മരിച്ചത്. പാമ്പ് കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള കിണറിന് സമീപത്ത് നിൽക്കുമ്പോഴാണ് സുധർമ്മയ്ക്ക് പാമ്പ് കടിയേറ്റത്. പിന്നാലെ സുധർമ്മ നിലവിളിച്ച് വീട്ടുകാരെ വിവരമറിയിച്ചു. എന്നാൽ വീട്ടുകാർ ഓടിയെത്തിപ്പോഴേയ്ക്കും അവർ കുഴഞ്ഞുവീണിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DIES, WOMAN, SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA