SignIn
Kerala Kaumudi Online
Thursday, 18 June 2026 3.36 PM IST

ഗവിയിൽ 32കാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രതി

READ ENGLISH VERSION

vinod

പത്തനംതിട്ട: ഗവിയിൽ 32കാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. വിനോദ് എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ഇയാൾ നേരത്തെയും യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് അങ്കണവാടി ജീവനക്കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടേത് കൊലപാതകമെന്ന് പൊലീസിനും നാട്ടുകാർക്കും ആദ്യം മുതലേ സംശയമുണ്ടായിരുന്നു. മൃതദേഹത്തിൽ വന്യമൃഗങ്ങൾ ആക്രമിച്ചതിന്റെ പാടുകളില്ലായിരുന്നു. വനമേഖലയിൽ കിടന്ന മൃതദേഹത്തിന്റെ വസ്‌ത്രങ്ങൾ ഊരിയ നിലയിലായിരുന്നു. യുവതി വീട്ടിൽ നിന്ന് അങ്കണവാടിയിലേക്ക് പോകുന്ന മൂന്ന് കിലോമീറ്റർ ദൂരം വനപ്രദേശമാണ്. ഇവിടെ വച്ചാണ് വിനോദ് യുവതിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAVI, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA