SignIn
Kerala Kaumudi Online
Wednesday, 01 July 2026 3.18 AM IST

സിവിൽ സർവീസ് പരിശീലനം

aa

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ കുട്ടികൾക്ക് അപേക്ഷിക്കാം. ബിരുദതലത്തിൽ 60 ശതമാനം മാർക്കുണ്ടാകണം. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യം. പരിശീലന ചെലവ് സർക്കാർ വഹിക്കും. അപേക്ഷാഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭിക്കും. അപേക്ഷാഫോറം 15ന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസിൽ ഹാജരാക്കണം.സിവിൽ സർവീസ് അക്കാഡമി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CIVILSERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA