
കേരളത്തിലെ ഫൈൻ ആർട്സ് കോളേജിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ, തിരുവനന്തപുരം, മാവേലിക്കര ഫൈൻ ആർട്സ് കോളേജുകളിലാണ് പ്രവേശനം. ചിത്രകല, ശില്പകല, പ്രായോഗിക കല, കലാചരിത്രവും ദൃശ്യപഠനങ്ങളും എന്നിവയിലാണ് പ്രവേശനമുള്ളത്. നാലു വർഷ പ്രോഗ്രാമിൽ ആദ്യ മൂന്നു വർഷം കോമൺ കോഴ്സും അവസാന വർഷം സ്പെഷ്യലൈസേഷൻ അടിസ്ഥാനമാക്കിയുമാണ്. യോഗ്യത: പ്ലസ് ടു/ തത്തുല്യം. കുറഞ്ഞ പ്രായം 1. ഉയർന്ന പ്രായ പരിധിയില്ല. പ്രൊഫഷണൽ കോളേജ് പ്രവേശനത്തിനുള്ള സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
സ്ഥാപനങ്ങൾ
തൃശൂർ കോളേജ് ഒഫ് ഫൈൻ ആർട്സ് (കാലിക്കറ്ര് സർവകലാശാല):- ആകെ 57 സീറ്റ്. സ്പെഷ്യലൈസേഷൻ: സ്കൾപ്ചർ, പെയിന്റിംഗ്, അപ്ലൈഡ് ആർട്ട്, ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ്.
തിരുവന്തപുരം കോളേജ് ഒഫ് ഫൈൻ ആർട്സ് (കേരള സർവകലാശാല):- ആകെ 50 സീറ്റ്. സ്പെഷ്യലൈസേഷൻ: സ്കൾപ്ചർ, പെയിന്റിംഗ്, അപ്ലൈഡ് ആർട്ട്.
മാവേലിക്കര രാജാ രവിവർമ കോളേജ് ഒഫ് ഫൈൻ ആർട്സ് (കേരള സർവകലാശാല):- ആകെ 50 സീറ്റ്. സ്പെഷ്യലൈസേഷൻ: സ്കൾപ്ചർ, പെയിന്റിംഗ്, അപ്ലൈഡ് ആർട്ട്.
തിരഞ്ഞെടുപ്പ്
എഴുത്തു പരീക്ഷ/ പ്രാക്ടിക്കൽ എന്നിവ അടങ്ങുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സ്പെഷ്യലൈസേഷന് അനുസരിച്ച് ക്രിയേറ്റിവ് റൈറ്റിംഗ് ടെസ്റ്റ്, ഡ്രോയിംഗ് ടെസ്റ്റ്, ഡിസൈൻ ടെസ്റ്റ്, ക്രിയേറ്രിവ് പെയിന്റിംഗ് ടെസ്റ്റ്, സ്കൾപ്ചർ ടെസ്റ്റ് എന്നിവയുണ്ടാകും. ജൂലായ് 12നാണ് പരീക്ഷ. വിശദ വിവരങ്ങൾക്ക്: www.dtekerala.gov.in അവസാന തീയതി: ജൂലായ് 8.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |