SignIn
Kerala Kaumudi Online
Friday, 17 July 2026 1.38 AM IST

കലാ - സാംസ്കാരിക പഠന ഫെലോഷിപ്പിന് അപേക്ഷിക്കാം

aa

കേന്ദ്ര സാംസ്കാരിക മന്ത്രാലയ ഫെലോഷിപ്പിന് കലാ- സാംസ്കാരിക രംഗത്തുള്ളർക്ക് അപേക്ഷിക്കാം. സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 400 പേർക്കായുള്ള ഫെലോഷിപ്പ് കാലാവധി രണ്ടു വർഷമാണ്. സീനിയർ ഫെലോഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ വീതം പരമാവധി 4.80 ലക്ഷം രൂപ ലഭിക്കും. ജൂനിയർ ഫെലോഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ വീതം പരമാവധി 2.40 ലക്ഷം രൂപ വരെ ലഭിക്കും. വിഭാഗങ്ങൾ: കർണാടിക് സംഗീതം (ഇൻഡസ്ട്രിയൽ, വോക്കൽ), ഹിന്ദുസ്ഥാനി സംഗീതം (ഇൻഡസ്ട്രിയൽ, വോക്കൽ)കഥക്, ഭരതനാട്യം, കഥകളി, മോഹിനിയാട്ടം, മണിപ്പൂരി ഡാൻസ്/ മ്യൂസിക്, ഒഡീസി ഡാൻസ്/ മ്യൂസിക്, ഫോക് ഡാൻസ്, ഫോക് മ്യൂസിക്, ഫോക് തീയറ്റർ, ലൈറ്റ് ക്ലാസിക്കൽ മ്യൂസിക്, പപ്പട്രി, ലിറ്ററേച്ചർ (മലയാളം, തമിഴ്, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, സംസ്കൃതം), കൾച്ചറൽ ഇക്കണോമിക്സ്, എപ്പിഗ്രഫി, ഇൻഡോളജി, മാനേജ്മെന്റ് ഒഫ് ഹെറിറ്റേജ് ആൻഡ് ആർട്ട് ആൻഡ് കൾച്ചർ ഇൻസ്റ്റിറ്റ്യൂഷൻസ്, ന്യൂമിസ്മാറ്റിക്സ്, സയന്റിഫിക് ആൻഡ് ടെക്നോളജിക്കൽ പ്രിൻസിപ്പൽസ് ഒഫ് കൺസർവേഷൻ, സോഷ്യോളജി ഒഫ് കൾച്ചർ, മെറ്റീരിയൽസ്, സെറാമിക്സ് മെറ്റൽ ക്രാഫ്റ്റ്സ്, മൈം, തീയറ്റർ, ഗ്രാഫിക്സ്, വിഷ്വൽ ആർട്ട്, പെയിന്റിംഗ്, ഫോട്ടോഗ്രഫി, സ്കൾപ്ചർ, പോട്ടറി ആൻഡ് സെറാമിക്സ്. അടിസ്ഥാന യോഗ്യത - ബന്ധപ്പെട്ട മേഖലയിലെ ബിരുദം. ജൂനിയർ ഫെലോഷിപ്പിന് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 25- 40. സീനിയർ ഫെലോഷിപ്പിന് അപേക്ഷിക്കുന്നവർ 40 വയസിന് മുകളിലുള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. പ്രോജക്ട് പ്രൊപ്പോസൽ, യോഗ്യത എന്നിവയുടെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടികയുണ്ടാക്കി ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31. വെബ്സൈറ്റ്: ccrtindia.gov.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FELLOWSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA