
തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിലെ ക്ലാർക്ക്/കാഷ്യർ ഒഴിവുകളിലേക്കുള്ള നിയമന നടപടികൾ ആരംഭിച്ചു. നിയമനം സ്റ്റേ ചെയ്ത നടപടി ഹൈക്കോടതി നീക്കിയതിനെ തുടർന്നാണ് തടസം നീങ്ങിയത്. സംസ്ഥാന സഹകരണ ബാങ്കിന്റെ 409 ഒഴിവുകളിലേക്കുള്ള നിയമന നടപടികളാണ് ആരംഭിച്ചത്. നിയമന ഉത്തരവ് ഇന്നലെ നൽകിത്തുടങ്ങി. ഇതിന്റെ ഉദ്ഘാടനം കേരള ബാങ്ക് പ്രസിഡന്റ് പി.മോഹനൻ തിരുവനന്തപുരത്ത് നിർവഹിച്ചു. നടപടികൾ ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കും എന്ന നിബന്ധനയോടെയാണ് നിയമനം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |