SignIn
Kerala Kaumudi Online
Thursday, 25 June 2026 1.28 AM IST

പ്രായോഗിക പരീക്ഷ

aa

പ്രായോഗിക പരീക്ഷ

തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി വകുപ്പിൽ എയ്‌റോമോഡലിങ് ഹെൽപ്പർ (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 526/2024) തസ്തികയിലേക്ക് 2026 ജൂലൈ 1, 2 തീയതികളിൽ കെ) എയർ എസ്.ക്യു.എൻ എൻ.സിസി. ടിസി-79/39(9), റീന കോട്ടേജ്, മാധവപുരം, കൊച്ചുവേളി (തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം)യിൽ വച്ച് രാവിലെ 7മുതൽ പ്രായോഗിക പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾക്ക് : 0471 2546407

പ്രമാണപരിശോധന മാറ്റിവച്ചു

കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ (കാറ്റഗറി നമ്പർ 415/2025) തസ്തികയിലേക്ക് നാളെ നടത്താനിരുന്ന പ്രമാണപരിശോധന 29ലേക്ക് മാറ്റി. വിവരങ്ങൾക്ക്: 0471 2546242

 തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം) (കാറ്റഗറി നമ്പർ 239/2025-പട്ടികജാതി, 240/2025-പട്ടികവർഗ്ഗം) തസ്തികയിലേക്കുള്ള പ്രമാണപരിശോധന 27ലേക്ക് മാറ്റി.


ഒ.എം.ആർ. പരീക്ഷ

ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി), ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (നേരിട്ടുളള നിയമനം, എൻ.സി.എ., പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 375/2025, 394/2025, 471/2025, 551/2025, 887/2025) തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ ജൂലൈ 4ന് ഉച്ചയ്ക്ക് 1.30- 03.20 വരെ നടത്തും.

 ജലസേചന/പൊതുമരാമത്ത് വകുപ്പുകളിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 537/2025, 538/2025, 878/2025) തസ്തികയിലേക്കുള്ള ഒ.എം.ആർ. പരീക്ഷ ജൂലൈ 08 ന് രാവിലെ 7- 8.50 വരെ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.

വകുപ്പുതല പരീക്ഷാതീയതിയിൽ മാറ്റം

നാളെ നടത്താനിരുന്ന കേരള ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റ് (സ്‌പെഷ്യൽ ടെസ്റ്റ്-സെപ്തംബർ 2025) വകുപ്പുതല പരീക്ഷ 30ലേക്ക് മാറ്റി. അപേക്ഷാർത്ഥികൾ ജൂൺ 26ലെ അതേ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്കെത്തിയാൽ മതിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA