
തിരുവനന്തപുരം: ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ യൂണിവേഴ്സിറ്റി വിഭാഗം നടത്തുന്ന ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ബയോളജി വിഷയങ്ങളിലെ ബി.എഡ് കോഴ്സിന് 15വരെ അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ ഹിന്ദി ഉപവിഷയമായി പഠിച്ച് 50%ൽ കുറയാത്ത മാർക്ക് നേടി വിജയിച്ചവർക്കോ ( എസ്.സി,എസ് ടി, ഒ.ബി.സി വിഭാഗത്തിന് 45%) ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ നടത്തുന്ന രാഷ്ട്രഭാഷാ പ്രവീൺ പരീക്ഷയോ മറ്റ് തത്തുല്യ പരീക്ഷയോ വിജയിച്ചവർക്കോ അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://dbhpscentral.org/PGOnline/applyBed.php, ഫോൺ.9441969022, 0484-2711021, 0484-2375115.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |