SignIn
Kerala Kaumudi Online
Thursday, 25 June 2026 1.28 AM IST

പരീക്ഷ മാറ്റി

kerala-uni

 26ന് നടത്താനിരുന്ന ഒന്നാം സെമസ്​റ്റർ യൂണി​റ്ററി എൽ.എൽ.ബി (ത്രിവത്സര) പരീക്ഷ ജൂലായ് 1ലേക്ക് മാറ്റി. മ​റ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാ​റ്റമില്ല.

 ഏപ്രിലിൽ നടത്തിയ പത്താം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽ.എൽ.ബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ എം.കോം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ നാലാം സെമസ്​റ്റർ ബി.ടെക് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 ആഗസ്​റ്റ് 3ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.ബി.എ ആന്വൽ സ്‌കീം പ്രൈവ​റ്റ് രജിസ്‌ട്രേഷൻ ബിരുദ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 പഠന ഗവേഷണ വകുപ്പുകളിൽ എം.എ, എം.എസ്‌.സി, എം.ടെക്, എം.സി.ജെ, എം.കോം, എം.ലിബ്‌.ഐ.എസ്.സി, എൽ.എൽ.എം, എം.എസ്.ഡബ്ലൂ, എം.എഡ് കോഴ്സുകളിലെ ആദ്യഘട്ട പ്രവേശനം 30ന് അതത് പഠന ഗവേഷണ വകുപ്പുകളിൽ നടത്തും. ഫോൺ: 0471 2308328, 9188524612

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA