
ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് https://admissions. keralauniversity.ac.in/bed2026ൽ പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ ആറ്, എട്ട് സെമസ്റ്ററുകളുടെ പഞ്ചവർഷ എം.ബി.എ (ഇന്റഗ്രേറ്റഡ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ ഹിന്ദി (വിദൂര വിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലു വർഷ ബിരുദ കോഴ്സിൽ 14 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ന്യൂജെൻ യു.ജി ഡബിൾ മെയിൻ (ബി.എസ്‌സി മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റിവാലുവേഷൻ സെക്ഷനിൽ 17വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്‌സി/ എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം.സി/എം.എ.എച്ച്.ആർ.എം/എം.ടി.ടി.എം പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ രണ്ടാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |