
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 28 ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളുടെ അഡ്മിഷൻ ആരംഭിച്ചു. ആഗസ്റ്റ് 4 വരെ അപേക്ഷിക്കാമെന്ന് വൈസ് ചാൻസലർ പ്രൊഫ.ഡോ.വി.പി.ജഗതീരാജ് പത്രസമ്മേളനത്തിൽ അറിയിച്ചു.
എം.ബി.എ, എം.സി.എ നോട്ടിഫിക്കേഷൻ ഒരാഴ്ചയ്ക്കുള്ളിലെത്തും. 16 യു.ജി പ്രോഗ്രാമുകളും 12 പി.ജി.പ്രോഗ്രാമുകളുമാണ് നിലവിലുള്ളത്. ഇതിൽ 6 യു.ജി പ്രോഗ്രാമുകൾ നാലുവർഷ ഓണേഴ്സ് ഘടനയിലാണ്. നിലവിൽ മറ്റൊരു യൂണിവേഴ്സിറ്റിയിലോ കോളേജിലോ റഗുലർ, വിദൂര പഠനം നടത്തുന്നവർക്കും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഏതെങ്കിലും പ്രോഗ്രാമിന് ചേരാനാവും. യു.ജി.സി മാനദണ്ഡപ്രകാരമാണ് ഇത്തരത്തിൽ ഡ്യുവൽ ഡിഗ്രി സംവിധാനം നടപ്പാക്കിയിട്ടുള്ളത്. പഠിതാക്കൾക്ക് അവർ ആവശ്യപ്പെടുമ്പോൾ സ്ളോട്ട് ബുക്ക് ചെയ്ത് പരീക്ഷ എഴുതാൻ എക്സാം ഓൺ ഡിമാൻഡ് വഴി സാധിക്കും. ശ്രീനാരായണഗുരു മെരിറ്റ് സ്കോളർഷിപ്പ് ഈ അദ്ധ്യയന വർഷം ആരംഭിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ രജിസ്ട്രാർ പ്രൊഫ.അഭിലാഷ് ബാബു, റീജിയണൽ ഡയറക്ടർ പ്രൊഫ.സോഫിയ രാജൻ, പി.ആർ.ഒ ശാലിനി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |