
തിരുവനന്തപുരം: കേരള സർവ്വകലാശാല ഈ വർഷം മാർച്ചിൽ നടത്തിയ സംസ്‌കൃതം സ്‌പെഷ്യൽ സാഹിത്യ എം.എ പരീക്ഷയിൽ ദേവിക .എസ് ഒന്നാം റാങ്ക് നേടി.കൊല്ലം എഴുകോൺ, കാഞ്ഞിരവിള വീട്ടിൽ ശശികുമാറിന്റെയും മിനിയുടെയും മകളാണ്.കൊല്ലം ചെമ്പനരുവി ഷീജാമന്ദിരത്തിൽ രാജേന്ദ്രൻ പിള്ളയുടേയും പ്രീതകുമാരിയുടെയും മകൾ ആരുണ്യരാജിനാണ് രണ്ടാം റാങ്ക്. കൊല്ലം പാറവിള വീട്ടിൽ എം.റഹിമിന്റേയും നസീമ ബീവിയുടെയും മകൾ ആർ.ജസ്നയ്ക്കാണ് മൂന്നാം റാങ്ക്. തിരുവനന്തപുരം സംസ്കൃത കോളേജിലെ വിദ്യാർത്ഥികളാണ് മൂന്നുപേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |