തിരുവനന്തപുരം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ ഉടമകൾക്കും തൊഴിലാളികൾക്കും 2026 സെപ്‌തംബർ 30 വരെ കുടിശ്ശിക ഒടുക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വാഹനക്ഷേമനിധി കുടിശ്ശികയുള്ള ഉടമകൾക്ക് പരമാവധി 4 തവണകളായും, തൊഴിലാളികൾക്ക് അവസാന 36 മാസത്തെ കുടിശ്ശിക ഒറ്റത്തവണയായും ഒടുക്കുവരുത്താവുന്നതാണ്.
ഈ അവസരം കുടിശ്ശിക വരുത്തിയ എല്ലാ ഉടമകളും, തൊഴിലാളികളും പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ് എന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ഫോൺ നമ്പർ: 04712475773
മൊബൈൽ : 9188519851
The Kerala government has provided a fresh opportunity for owners and workers enrolled in the Kerala Motor Transport Workers Welfare Fund Scheme to clear their pending dues. Members can settle their arrears until September 30, 2026, enabling them to regularize their membership and continue receiving welfare scheme benefits.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |