
മലപ്പുറം: പ്രളയ ദുരിതത്തിൽ ജനം വലയുമ്പോൾ മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്ത സംഭവത്തെ ന്യായീകരിച്ച് കെ.പി. നൗഷാദ് അലി എം.എൽ.എ. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലെന്നോ ഉച്ചഭക്ഷണം കഴിക്കാൻ പാടില്ലെന്നോ ഇല്ലല്ലോ എന്ന് എം.എൽ.എ പ്രതികരിച്ചു. അതിന്റെ ചിത്രങ്ങൾ ഈ രീതിയിൽ പ്രചരിപ്പിക്കേണ്ട കാര്യമില്ലെന്നും എം.എൽ.എ വ്യക്തമാക്കി.
മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ ഉദ്ദേശിക്കുന്നത്. മുതിർന്ന സഹപ്രവർത്തകനായ സി. ഹരിദാസിനെ കാണാൻ എത്തിയതാണ്. അതിന്റെ ഭാഗമായി യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹിയുടെ വീട്ടിൽ ഉച്ചഭക്ഷണം വച്ചു. ഭക്ഷണം കഴിക്കുന്നത് അനൗചിത്യം ആകുന്നതെങ്ങനെയാണ് . ഇത് രാഷ്ട്രീയമാണെന്നും വിഷയം വഴി തിരിച്ചുവിടുകയാണെന്നും നൗഷാദ് അലി പറഞ്ഞു. പതിറ്റാണ്ടുകളായി പൊന്നാനിയിൽ സി.പി.എം എം.എൽ.എ ആയിരുന്നു. കഴിഞ്ഞ 10 വർഷം സംസ്ഥാനം ഭരിച്ചത് അവരാണ്. രാഷ്ട്രീയം പറഞ്ഞാൽ തിരിച്ചും പറയുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |