
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച മുൻഗണനാ റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. കനകക്കുന്ന് കൊട്ടാരത്തിൽ രാവിലെ 11ന് നടക്കുന്ന പരിപാടിയിൽ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അദ്ധ്യക്ഷനാകും. മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി സി.പി. ജോൺ മുഖ്യാതിഥിയായിരിക്കും. പുതുതായി 73,024 റേഷൻകാർഡുകളാണ് മുൻഗണനാ പിങ്ക് വിഭാഗത്തിലേയ്ക്ക് അനുവദിച്ചത്. ഒപ്പം പുതുതായി 2000 എ.എ.വൈ കാർഡുകളും (മഞ്ഞ) അനുവദിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത 20 പേർക്ക് മുഖ്യമന്ത്രി റേഷൻകാർഡുകൾ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |