SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

സി.എൻ. മോഹനന് എറണാകുളത്ത് മൂന്നാമൂഴം

mohanan

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ. മോഹനന് മൂന്നാമൂഴം. സംസ്ഥാന കമ്മിറ്റി അംഗമായ സി.എൻ. മോഹനൻ 2018ലാണ് ആദ്യം ജില്ലാ സെക്രട്ടറിയായത്. സംസ്ഥാന സെക്രട്ടേറി​യറ്റംഗമായ പി​. രാജീവി​ന് പകരമായി​രുന്നു നി​യോഗം. 2021 ഡിസംബറിലെ ജില്ലാ സമ്മേളനത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ മൂന്നാം തവണയും ഏകകണ്ഠമായി​രുന്നു തി​രഞ്ഞെടുപ്പ്.

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, ദേശീയ വൈസ് പ്രസിഡന്റ്, കോലഞ്ചേരി ഏരിയ സെക്രട്ടറി, ദേശാഭിമാനി റസിഡന്റ് മാനേജർ, ജി.സി.ഡി.എ ചെയർമാൻ പദവികൾ വഹിച്ചിട്ടുണ്ട്. സി.ഐ.ടി.യു അഖിലേന്ത്യാ കൗൺസിൽ അംഗമാണ്. പൂതൃക്ക പഞ്ചായത്തിലെ ചാപ്പുരയിൽ പരേതരായ നാരായണന്റെയും ലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണ്. ഭാര്യ: കെ.എസ്. വനജ (വടവുകോട് ഫാർമേഴ്‌സ് സഹകരണ ബാങ്ക്). മക്കൾ: ചാന്ദ്‌നി, വന്ദന. മരുമകൻ: അമൽ ഷാജി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CN MOHANAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA