SignIn
Kerala Kaumudi Online
Sunday, 27 September 2026 1.20 AM IST

ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ട്: അമ്പലപ്പുഴ വോട്ട് ചോർച്ചയിൽ പരിശോധന വേണം # ജി സുധാകരൻ ജീർണ്ണിച്ച നേതാവെന്ന് പിണറായി

READ ENGLISH VERSION
aa

ആലപ്പുഴ: അമ്പലപ്പുഴയിൽ പാർട്ടിവോട്ടുകളിലുണ്ടായ ചോർച്ചയിൽ സൂക്ഷ്മ പരിശോധന ആവശ്യമാണെന്ന് സി.പി.എം വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി ആർ.നാസർ അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിൽ പരാമർശം. സാമുദായിക സംഘടനകളിൽ ചിലതിനോട് പാർട്ടി അകന്നതും ചില സംഘടനകളോടുള്ള പ്രീണനവും ദോഷം ചെയ്തു. എസ്.എൻ.ഡി.പി യോഗം, കെ.പി.എം.എസ് സംഘടനകൾക്ക് ശക്തമായ സ്വാധീനമുള്ള ജില്ലയായിട്ടും വേണ്ട പരിഗണനയുണ്ടായില്ല. ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മിറ്റികളിലെ വിഭാഗീയത പരാജയത്തിന്റെ ആക്കം കൂട്ടി. ജില്ലാതലം മുതൽ ബ്രാഞ്ച് വരെ പ്രവർത്തകരും നേതാക്കളും ആത്മവിമർ‌ശനം നടത്തി വീഴ്ചകൾ പരിഹരിക്കണം. നേതാക്കളാകാൻ ശ്രമിക്കുന്നവർ പ്രവർത്തനത്തിൽ സജീവമല്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായിട്ടും പാർട്ടിസംവിധാനത്തെ ശക്തമാക്കാൻ നടപടിയുണ്ടായില്ല. തുടർഭരണത്തിലെ അമിത ആത്മവിശ്വാസവും ദയനീയ പരാജയത്തിന് വഴിവച്ചു.

ജി.സുധാകരൻ ജീർണിച്ച നേതാവാണെന്നും അധികാര മോഹിയുമാണെന്ന് പിണറായി വിജയൻ അവതരിപ്പിച്ച തിരുത്തൽരേഖയിൽ വിമർശനം. അധികാരത്തിന് വേണ്ടി എന്തും ചെയ്യുമെന്ന നിലയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരായ ശാസനയും കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു.

പ്രതിരോധിക്കാൻ

പാർട്ടിക്ക് കഴിഞ്ഞില്ല

പാർട്ടി വിട്ടവരെയും അകന്നുനിൽക്കുന്നവരെയും ഒപ്പം കൂട്ടാൻ ആത്മാർത്ഥമായ ശ്രമമുണ്ടാകണമെന്ന് ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയെങ്കിലും

ജില്ലയിൽ സി.പി.എമ്മിനും നേതൃത്വത്തിനുമുണ്ടായ വീഴ്ചകൾ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ജി.സുധാകരൻ വർഗശത്രുക്കളുമായി വേദി പങ്കിട്ടിട്ടും രാഷ്ട്രീയ നീക്കം മുൻകൂട്ടി തിരിച്ചറിയാനോ തിരഞ്ഞെടുപ്പിൽ പ്രതിരോധം സൃഷ്ടിക്കാനോ പാർട്ടിക്കായില്ല.

ഹരിപ്പാടൊഴികെയുള്ള ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആധിപത്യമുണ്ടായിരുന്ന പാർട്ടിയെയും മുന്നണിയെയും ഇപ്പോഴത്തെ അവസ്ഥയിലേക്ക് നയിച്ചതിന് താഴെമുതൽ മുകളിൽവരെ എല്ലാവരും ഒരേപോലെ ഉത്തരവാദികളാണെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഫണ്ട് പിരിവുൾപ്പെടെയുള്ള കാര്യങ്ങളിലുണ്ടായ ആക്ഷേപങ്ങളും തുടർഭരണകാലത്ത് ജില്ലയിലെ ജനപ്രതിനിധികളും നേതാക്കളും കാട്ടിയ ധാർഷ്ട്യവും പലരും ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ ബോർഡുകളുടെയും വിവിധ കോർപ്പറേഷനുകളുടെയും ചുമതല കിട്ടിയതോടെ സംഘടനാ പ്രവർത്തനങ്ങളിൽ തികഞ്ഞ അലംഭാവം കാട്ടി. പാർട്ടി സമ്മേളനങ്ങളിൽ നേതൃത്വത്തിന്റെ തെറ്റായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടാനോ തിരുത്താനോ ശ്രമിച്ചില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും മന്ത്രിമാർക്കും നേതാക്കൾക്കുമെതിരെയും ഉയർന്ന ആരോപണങ്ങളിൽ വസ്തുതകൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിൽ പാർട്ടിയും നേതൃത്വവും പരാജയപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗങ്ങളായ 45 പേരൊഴികെ വിവിധ ഏരിയാകമ്മിറ്റികളിൽ നിന്നുള്ള 85 പ്രതിനിധികളാണ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ചർച്ചയുടെ ഭാഗമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA