തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ നാളെ പ്രത്യേക പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശനാകും പ്രമേയം അവതരിപ്പിക്കുക. മുഖ്യപ്രതിപക്ഷമായ എൽ.ഡി.എഫ് പ്രമേയത്തെ പിന്തുണയ്ക്കും. രാജ്യത്ത് ആദ്യമായാണ് ഒരു നിയമസഭ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റാൻ പ്രമേയം പാസാക്കുന്നത്. ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെയും സി.ജെ.പിയുടെയും നേതൃത്വത്തിൽ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്നതിനിടെയാണ് കേരളത്തിൽ നിയമസഭയുടെ ഈ നിർണായക നീക്കം,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |