
തൊടുപുഴ: ആരോഗ്യമന്ത്രി കെ.മുരളീധരന്റെ സന്ദർശനത്തിന് പിന്നാലെ മരുന്നും ചികിത്സയുമില്ലെന്ന് ആരോപിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഡി.എം.ഒയെയും ആശുപ്രത്രി സൂപ്രണ്ടിനെയും ഉപരോധിച്ച് ഡി.വൈ.എഫ്.ഐ. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കുട്ടിയുമായി പേവിഷ പ്രതിരോധ കുത്തിവെയ്പ്പിനെത്തിയ യുവതി, ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തു നിന്നുവെന്ന് പൊതിച്ചോർ വിതരണത്തിനെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരോട് പരാതി പറഞ്ഞിരുന്നു. ഇക്കാര്യം സൂപ്രണ്ടിനോട് ചോദിച്ചെങ്കിലും വിശദീകരണം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ഉപരോധം. പൊലീസിന്റെ സാന്നിദ്ധ്യത്തിൽ വിഷയം പരിശോധിക്കാമെന്ന ഉറപ്പിൽ സമരം അവസാനിച്ചു. അത്യാഹിത വിഭാഗത്തിൽ പനിയും ശ്വാസം മുട്ടലുമായെത്തിയ രണ്ടരവയസുകാരിയെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അമേരിക്കൻ കമ്പനികളുടെ പിന്തുണയോടെ ആക്രമണം
ചില സ്വകാര്യ ആശുപത്രികൾ അമേരിക്കൻ കമ്പനികളുടെ പിന്തുണയോടെ സർക്കാർ ആശുപത്രികളെ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കെ.മുരളീധരൻ. മലബാർ തണൽ ഏർലി ഇന്റർവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ആശുപത്രിയെ മോശമാക്കി സ്വകാര്യ ആശുപത്രികളിലേക്ക് ആളുകളെ ക്യാൻവാസ് ചെയ്യുന്നതിന്റെ ഭാഗമായാണിത്. പിന്നാക്ക മേഖലയായതിനാൽ ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലെ ഡോക്ടർമാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും സ്ഥലം മാറ്റില്ലെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |