SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

ലീഗ് നേതൃത്വത്തിനെതിരെ കോഴിക്കോട്ട് പോസ്റ്ററുകൾ

iuml

കോഴിക്കോട്: മുനമ്പവും വഖഫും സമസ്തയും മുസ്ലിംലീഗിനുള്ളിൽ പുകയുമ്പോൾ നേതൃത്വത്തിനെതിരെ കലാപക്കൊടിയുയുർത്തി പോസ്റ്ററുകളും.അത് ലക്ഷ്യം വയ്ക്കുന്നത് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളേയും കുഞ്ഞാലിക്കുട്ടിയേയും. ഇന്ന് കോഴിക്കോട്ട് ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണിത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ താളത്തിനൊത്ത് തുള്ളുകയാണ് ലീഗെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കളടക്കം വിമർശനമുന്നയിക്കുമ്പോഴാണ് കോഴിക്കോട്ടെ ലീഗ് ഹൗസിനു മുമ്പിലും പരിസരങ്ങളിലുമായി പോസ്റ്ററുകൾ ഉയർന്നത്. .'മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ രക്ഷിക്കൂ', 'മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാൻ വി.ഡി. സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കുക' തുടങ്ങിയ പോസ്റ്ററുകളാണ് പതിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ വിരുദ്ധചേരിയായി അറിയപ്പെടുന്ന ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.മുനീർ, കെ.പി.എ.മജീദ്, കെ.എം.ഷാജി, പി.വി.അബ്ദുൾവഹാബ് തുടങ്ങിയവർ മുനമ്പത്തെ വഖഫ് ഭൂമിയടക്കമുള്ള വിഷയങ്ങളിൽ ഇടഞ്ഞുനിൽക്കുകയാണ്. മുനമ്പം വിഷയത്തിൽ അതിരൂക്ഷമായാണ് ഷാജി ആഞ്ഞടിച്ചത്.

കോൺഗ്രസിന്റെ ബി-ടീമായി ലീഗ് അധപതിക്കുന്നു, ലീഗിനൊപ്പം എക്കാലവും തുടർന്ന സമസ്ത വിഷയം പരിഹരിക്കപ്പെടാതെ പോകുന്നത് അണികളെ പാർട്ടിയിൽ നിന്നകറ്റുന്നു തുടങ്ങിയവയാണ് കുഞ്ഞാലിക്കുട്ടിക്കും തങ്ങൾക്കുമെതിരെ വിമതപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ. മുനമ്പത്ത് പോയി കുടിയിറക്കപ്പെട്ടവരുടെ കണ്ണീരൊപ്പുമെന്ന് പ്രഖ്യാപിച്ചപ്പോൾ മുനമ്പം വഖഫ് ഭൂമിയാണെന്ന് പറയാനുള്ള തന്റേടം നേതാക്കൾ കാണിച്ചില്ല, കുടിയിറക്കപ്പെട്ടവരേക്കാൾ കൂടുതലാണ് വഖഫ് ഭൂമി കൈയടക്കിയ റിയൽ എസ്റ്റേറ്റ് മാഫിയകൾ. അവർക്ക് വേണ്ടി സംസാരിക്കുന്നവരുടെ വാലായി നേതാക്കൾ മാറിയെന്നും ആക്ഷേപമുയരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IUML
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA