SignIn
Kerala Kaumudi Online
Saturday, 26 September 2026 2.37 PM IST

കൊവിഡിനെ രാഷ്ട്രീയവൽക്കരിക്കാന്‍ മോദിയും പിണറായിയും മത്സരിക്കുന്നുവെന്ന് കെ.മുരളീധരൻ എം.പി

pic

തിരുവനന്തപുരം: കൊവിഡിനെ രാഷ്ട്രീയവൽക്കരിക്കാന്‍ മോദിയും പിണറായിയും മല്‍സരിക്കുകയാണെന്ന് കെ.മുരളീധരന്‍ എം.പി. പി.കെ.ശശി നിരീക്ഷണം ലംഘിച്ചത് കണ്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ കരിമണല്‍ വിഷയത്തില്‍ സമരം ചെയ്തതിന് പ്രതിപക്ഷനേതാവിനെതിരെ കേസെടുത്തു. സ്റ്റോപ്പുകള്‍ റദ്ദാക്കിയ നടപടി തിരുത്തിയില്ലെങ്കില്‍ പ്രതിപക്ഷത്തിന് ട്രെയിന്‍ തടയല്‍ സമരം നടത്തേണ്ടിവരും. പരിശോധന ഫലപ്രദമല്ലാത്തതിനാലാണ് സംസ്ഥാനത്ത് രോഗം വ്യാപിക്കുന്നതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. ബാറിനുമുന്നില്‍ ക്യൂ നിന്നാല്‍ കൊവിഡ് വരില്ലെന്നും ആരാധനാലയത്തില്‍ പോയാല്‍ കൊവിഡ് വരുമെന്നുമാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. എട്ടാംതീയതി കഴിഞ്ഞാല്‍ താന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുമെന്നും കെ.മുരളീധരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID19, KERALA, K MURLEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA