SignIn
Kerala Kaumudi Online
Wednesday, 30 September 2026 10.02 PM IST

ഗുരുതര സുരക്ഷാ വീഴ്ച,​ മന്ത്രി കെഎം ഷാജിയെ വഴിയിൽ തടഞ്ഞ് ഇറക്കിവിട്ട് ​ യുവമോർച്ച പ്രവർത്തകർ

READ ENGLISH VERSION
km-shaji-

തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയെ യുവമോർച്ചാ പ്രവർത്തകർ‌ വഴിയിയിൽ തടഞ്ഞ് ഇറക്കി വിട്ടു. വാഹനത്തിൽ നിന്ന് ഇറങ്ങി മന്ത്രി ഓട്ടോയിൽ കയറി പോകാൻ ശ്രമിച്ചെങ്കിലും ഓട്ടോയും തടഞ്ഞതോടെ മന്ത്രി ഇറങ്ങി നടന്നു. പാളയത്തിന് സമീപം വാൻറോസ് ജംഗ്ഷന് സമീപമാണ് സംഭവം.

പൈലറ്റ് വാഹനവും എസ്കോർട്ടും ഇല്ലാതെ വരികയായിരുന്ന മന്ത്രിയുടെ വാഹനമാണ് യുവമോർച്ചാ പ്രവർത്തകർ,​ തടഞ്ഞത്. വാഹനത്തിന് മുന്നിൽ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ നിരന്നതോടെ മന്ത്രി ഇറങ്ങി ഓട്ടോയിൽ കയറി. എന്നാൽ മന്ത്രി കയറിയ ഓട്ടോയും യുവമോർച്ചാ പ്രവർത്തകർ തടഞ്ഞു. പിന്നാലെ ഓട്ടോയിൽ നിന്നും ഇറങ്ങി മന്ത്രി നടന്നുപോയി. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയുണ്ടായ കോൺഗ്രസ് - ബി.ജെ.പി സംഘർഷം കനക്കുകയാണ്. ബി.ജെ.പിയും യുവമോർച്ചയും സംസ്ഥാന വ്യാപകമായി മന്ത്രിമാർക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരം ഡി.സി.സി ഓഫീസിന് നേരെയും ആക്രമണമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KM SHAJI, YUVAMORCHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA