SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 PM IST

വിഴിഞ്ഞത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണം:കെ .സുധാകരൻ

oommen-chandy

തിരുവനന്തപുരം:വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽനിന്ന് പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. പ്രതിപക്ഷം തുറന്നുകാട്ടിയതോടെയാണ് സർക്കാരും ബി.ജെ.പിയും ചേർന്ന് പിണറായി സർക്കാരിന്റെ വാർഷികം ആഘോഷിക്കുവാൻ നടത്തിയ നീക്കം പൊളിഞ്ഞത്. 2023ൽ ആദ്യ കപ്പൽ വന്നപ്പോൾ സർക്കാർ നടത്തിയ ആഘോഷത്തിനിടയിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുപോലും പറയാതിരുന്ന പിണറായി ഇത്തവണ ആ തെറ്റുതിരുത്തണം. പദ്ധതിയുടെ ശില്പി എന്ന നിലയിൽ തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരു നല്കണം.

 പി​ണ​റാ​യി​ ​എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞാ​വ​രു​ത്: വി.​ഡി.​സ​തീ​ശൻ

പി​ണ​റാ​യി​ ​വി​ജ​യ​ൻ​മാ​ർ​ ​ഭാ​വി​യി​ൽ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​ക​ണ്ടു​കൊ​ണ്ടാ​ണ് ​വൈ​ക്കം​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​ ​എ​ട്ടു​കാ​ലി​ ​മ​മ്മൂ​ഞ്ഞി​നെ​ ​സൃ​ഷ്ടി​ച്ച​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ആ​രോ​പി​ച്ചു.​ ​നാ​ട്ടി​ൽ​ ​എ​ന്ത് ​ന​ട​ന്നാ​ലും​ ​അ​തി​ന്റെ​ ​പി​തൃ​ത്വം​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ ​എ​ട്ടു​കാ​ലി​ ​മ​മ്മൂ​ഞ്ഞി​ന്റെ​ ​അ​ബ​ദ്ധം​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​സം​ഭ​വി​ക്ക​രു​ത്.​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ 6000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​അ​ഴി​മ​തി​ ​ന​ട​ത്തി​യെ​ന്നാ​ണ് ​അ​ന്ന് ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞ​ത്.​ 2019​ ​ൽ​ ​തീ​ർ​ക്കേ​ണ്ട​ ​വി​ഴി​ഞ്ഞം​ ​പ​ദ്ധ​തി​ ​ആ​റു​ ​കൊ​ല്ലം​ ​വൈ​കി​ ​ഇ​പ്പോ​ൾ​ ​സ്വാ​ഭാ​വി​ക​മാ​യും​ ​പൂ​ർ​ത്തി​യാ​യ​താ​ണെ​ന്നും​ ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OOMMEN CHANDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA