
തിരുവനന്തപുരം: 120 കോടിയുടെ യൂണിറ്റി മാളിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ്. ഐ.ടി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാ മേഖലയിൽ വലിയ നിക്ഷേപം നടക്കുകയാണ്. തിരുവനന്തപുരം ടെക്‌നോപാർക്ക് ക്യാമ്പസിൽ നിർമ്മിക്കുന്ന പദ്ധതിയിലൂടെ പ്രധാനമായും പരമ്പരാഗത ഉത്പന്നങ്ങൾക്കും പ്രാദേശികമായി നിർമ്മിക്കുന്നവയ്‌ക്കും ജിയോ ടാഗ് ചെയ്ത് പ്രോത്സാഹനം നൽകുമെന്നും മന്ത്രി ഫേസ്ബുക്കിൽ അറിയിച്ചു.
കിൻഫ്രയാണ് പദ്ധതി നിർവഹണ ഏജൻസി. ദീർഘകാല പലിശരഹിത വായ്‌പയായി കേന്ദ്ര സർക്കാർ പദ്ധതിക്കുള്ള തുക ലഭ്യമാക്കും. ആകെ തുകയുടെ 50 ശതമാനം ഇതിനോടകം ലഭ്യമായി. ഈ സർക്കാരിന്റെ കാലത്തുതന്നെ പദ്ധതി ഉദ്ഘാടനം ചെയ്യാമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |