
മാന്നാർ: താൻ വെള്ളം കുടിച്ചെന്ന് എഴുതേണ്ടെന്ന് മാദ്ധ്യമ പ്രവർത്തകരോട് പിണറായി വിജയൻ. സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട സമുച്ചയം ഉദ്ഘാടന സമ്മേളനത്തിൽ ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുമ്പോൾ പേഴ്സണൽ സ്റ്റാഫംഗം നൽകിയ ഗ്ലാസിലെ വെള്ളം കുടിക്കുന്നതിനിടയിലാണ് ഇക്കാര്യം തമാശരൂപേണ പിണറായി പറഞ്ഞത്. ഒരു മണിക്കൂർ നേരത്തെ പ്രസംഗത്തിനിടയിൽ പലതവണ ഗ്ലാസിൽ വെള്ളം എത്തിച്ചു നൽകുകയും അദ്ദേഹം കുടിക്കുകയും ചെയ്തിരുന്നു. സാധാരണ നിലയിൽ കവിഞ്ഞ് മാദ്ധ്യമപ്രവർത്തകർ ഇവിടെ എത്തിയത് എന്തിനാണെന്നറിയാമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഇ.ഡി വിഷയത്തിൽ പിണറായി വിജയൻ അഭിപ്രായം പറഞ്ഞു തുടങ്ങിയത്.
പുറത്തുപോകൂ എന്ന് പറയാതെ മാർഗമില്ല
ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ പ്രതികരണം തേടാനെത്തിയ മാദ്ധ്യമങ്ങളോട് പുറത്തുപോകാൻ പറഞ്ഞതിനെയും പിണറായി ന്യായീകരിച്ചു. മൂത്രമൊഴിക്കാനായി മുറിയിലേക്ക് കയറിയപ്പോൾ മാദ്ധ്യമങ്ങൾ പിന്നാലെ ഓടി വന്നു. അപ്പോൾ അവരോട് പുറത്തേക്കു പോകൂ എന്ന് പറയാതെ മാർഗമില്ലായിരുന്നു- പിണറായി വിജയൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |