SignIn
Kerala Kaumudi Online
Thursday, 22 October 2026 7.19 PM IST

വയനാടിന് പ്രിയങ്കയുടെ ഉറപ്പ്: 'വന്യജീവി ആക്രമണം പാർലമെന്റിൽ ഉന്നയിക്കും

priyanka

കൽപ്പറ്റ: വയനാട്ടിലെ വന്യജീവി ആക്രമണം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രിയങ്കാ ഗാന്ധി എം.പി പറഞ്ഞു. കടുവ ആക്രമിച്ച് കൊന്ന പഞ്ചാരക്കൊല്ലി രാധയുടെ വീട് സന്ദർശിച്ചതിന് ശേഷം വയനാട് കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.

വന്യമൃഗ ശല്യം പരിഹരിക്കുന്നതിന്‌ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഫണ്ട് മാറ്റിവയ്ക്കണം. വന്യജീവി ആക്രമണം വയനാട്ടിൽ രൂക്ഷമാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ജനങ്ങൾ ആശങ്കയിലാണ്. അത് പരിഹരിക്കാൻ ശ്രമിക്കും. വനാതിർത്തികളിൽ ഫെൻസിംഗില്ലാത്ത പ്രശ്നങ്ങളുണ്ട്. വയനാടിന്റെ ജനപ്രതിനിധി എന്ന നിലയിൽ തന്നെക്കൊണ്ട് ആവുംവിധം പ്രശ്നപരിഹാരത്തിന് പദ്ധതികൾ നടപ്പാക്കും. പദ്ധതികൾ നടപ്പിലാക്കാൻ ഫണ്ടുകളുടെ അപര്യാപ്തതയുണ്ട്. വന നിയമങ്ങളിലെ പോരായ്മ മനസിലാക്കുന്നു. ഇത് പരിഹരിക്കുന്നതിന് ഇടപെടൽ വേണം. ഈ വിഷയവും പാർലമെന്റിൽ കൊണ്ടുവരുമെന്നും പ്രിയങ്ക വ്യക്തമാക്കി.

 രാധയുടെ വീട്ടിൽ പ്രിയങ്ക

രാധയുടെ വീട്ടിലെത്തിയ പ്രിയങ്ക, രാധയുടെ ഭർത്താവ് അച്ചപ്പൻ, മക്കളായ അനിൽ, അനിഷ എന്നിവരെ ആശ്വസിപ്പിച്ചു. മറ്റ് കുടുംബാംഗങ്ങളെയും കണ്ടു. രാധയുടെ മകന് സ്ഥിരം ജോലി നൽകണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. മുമ്പ് വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും സ്ഥിരം ജോലി നൽകണം. വന്യജീവി ആക്രമണം തടയുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. കെ.സി. വേണുഗോപാൽ എം.പി, ടി.സിദ്ദിഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 വി​ജ​യ​ന്റെ​ ​കു​ടും​ബ​ത്തി​ന് പി​ന്തു​ണ​യു​മാ​യി​ ​പ്രി​യ​ങ്ക

ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​വ​യ​നാ​ട് ​ഡി.​സി.​സി​ ​ട്ര​ഷ​റ​റാ​യി​രു​ന്ന​ ​എ​ൻ.​എം​ ​വി​ജ​യ​ന്റെ​ ​കു​ടും​ബ​ത്തെ​ ​പ്രി​യ​ങ്കാ​ഗാ​ന്ധി​ ​എം.​പി​ ​സ​ന്ദ​ർ​ശി​ച്ചു.​ ​പാ​ർ​ട്ടി​ ​കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണെ​ന്നും​ ​പാ​ർ​ട്ടി​യു​ടെ​ ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​വി​ജ​യ​ന്റെ​ ​കു​ടും​ബ​ത്തി​നു​ണ്ടാ​കു​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​യ​താ​യി​ ​വി​ജ​യ​ന്റെ​ ​മ​ക​ൻ​ ​വി​ജേ​ഷും​ ​ഭാ​ര്യ​ ​പ​ത്മ​ജ​യും​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.
ത​ങ്ങ​ൾ​ക്കെ​തി​രെ​ ​പ്രാ​ദേ​ശി​ക​മാ​യി​ ​ഉ​യ​രു​ന്ന​ ​ആ​രോ​പ​ണ​ങ്ങ​ളെ​ ​ഗൗ​ര​വ​മാ​യി​ ​കാ​ണും.​ ​ക​ത്തി​ൽ​ ​പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട​ ​നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​കെ.​പി​ ​സി.​സി​ ​ന​ട​ത്തു​ന്ന​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടി​ന് ​ശേ​ഷം​ ​തീ​രു​മാ​ന​മെ​ടു​ക്കും​ .​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​ ​സം​ബ​ന്ധി​ച്ച് ​ഉ​ട​ൻ​ ​ന​ട​പ​ടി​യു​ണ്ടാ​കും.​വി​ജ​യ​ന്റെ​ ​ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​നൊ​പ്പം​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്കും​ ​സോ​ണി​യാ​ ​ഗാ​ന്ധി​ക്കു​മാ​യി​ ​എ​ഴു​തി​വ​ച്ച​ ​ക​ത്ത് ​ന​ൽ​കാ​ൻ​ ​താ​മ​സി​ച്ച​തി​നെ​പ്പ​റ്റി​ ​വി​ശ​ദീ​ക​രി​ച്ചു.​ക​ത്തി​ൽ​ ​പേ​ര് ​പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ശേ​ഷം​ ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ​പ്രി​യ​ങ്ക​ ​വ്യ​ക്ത​മാ​ക്കി.​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടേ​മു​ക്കാ​ലി​നാ​ണ് ​വി​ജ​യ​ന്റെ​ ​മ​ണി​ച്ചി​റ​യി​ലെ​ ​വീ​ട്ടി​ൽ​ ​പ്രി​യ​ങ്ക​ ​എ​ത്തി​യ​ത്.​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​യും​ ​കെ.​പി.​സി.​സി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ടി.​സി​ദ്ദീ​ഖ് ​എം.​എ​ൽ.​എ​യും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYANKA GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA