SignIn
Kerala Kaumudi Online
Thursday, 08 October 2026 12.43 PM IST

'പാർട്ടിയിൽ പീഡകരുണ്ടെങ്കിൽ കർശന നടപടിയുണ്ടാവും, സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സിപിഎം'

pk-sreemathi-
പി കെ ശ്രീമതി

ന്യൂഡൽഹി: പാർട്ടിയിൽ പീഡകരുണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. എല്ലാകാലത്തും അത്തരക്കാർക്കെതിരെ നടപടി വന്നിട്ടുണ്ടെന്നും സ്ത്രീ പീഡകർക്ക് സംരക്ഷണം കൊടുക്കുന്ന പാർട്ടിയല്ല സിപിഎം എന്നും ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ പി കെ ശ്രീമതി പറഞ്ഞു. തീവ്രത കുറഞ്ഞ പീഡനം എന്ന് താൻ പറഞ്ഞിട്ടുണ്ടെന്ന് തെളിയിക്കാൻ അവർ വെല്ലുവിളിക്കുകയും ചെയ്തു.

സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരായ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീമതി. സിപിഎം നേതാക്കൾ സുരേഷ് ബാബുവിനെതിരായ ചാേദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനിടെയായിരുന്നു ശ്രീമതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയും പി കെ ശ്രീമതി നിലപാട് വ്യക്തമാക്കിയിരുന്നു. പെൺകുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളൂ. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ വിനാശകാലെ വിപരീത ബുദ്ധി എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീമതി പറഞ്ഞിരുന്നത്.

അതേസമയം, ലൈംഗികാരോപണ പരാതിയെത്തുടർന്ന് സുരേഷ് ബാബുവിനെതിരെ കർശന നടപടി എടുക്കാൻ സിപിഎം ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. അതിന്റെ തുടക്കമായാണ് അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. പാർട്ടി അംഗമായ അഭിഭാഷകയോട് മോശമായി പെരുമാറി എന്നാണ് സുരേഷ് ബാബുവിനെതിരെയുള്ള ആരോപണം.

English Summary

CPI(M) Central Committee member P. K. Sreemathy said strict action would be taken against anyone accused of sexual misconduct within the party. Speaking to the media in New Delhi, she said action had always been taken against such individuals and asserted that the CPI(M) does not protect those accused of sexually harassing women.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: P K SREEMATHY, CPM, P K SREEMATHY STATEMENT, CPM WOMEN SAFETY, PARTY ACTION ON HARASSMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA