SignIn
Kerala Kaumudi Online
Wednesday, 02 September 2026 8.12 PM IST

രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പും ശേഷവുമുള്ള രാഗേഷിന്റെ വരുമാനം അന്വേഷിക്കണം,​ കൂടുതൽ പറയിപ്പിക്കരുതെന്ന് ടികെ ഗോവിന്ദൻ

tk-govindan-
ടികെ ഗോവിന്ദൻ എംഎൽഎ

തിരുവനന്തപുരം: രാഷ്‌ട്രീയത്തിൽ വരുന്നതിന് മുമ്പും ശേഷവുമുള്ള സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വരുമാനം അന്വേഷിക്കണമെന്ന് ടി.കെ. ഗോവിന്ദൻ എം.എൽ.എ ആവശ്യപ്പെട്ടു. വ്യക്തിപരമായി തന്നെക്കുറിച്ച് പറഞ്ഞാൽ തിരിച്ചടിക്കുമെന്നും രാഗേഷ് തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിപ്പിക്കേണ്ടെന്നും ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് രാഗേഷ് വയറിംഗ് തൊഴിലാളിയായിരുനനെന്നും ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിക്കൊപ്പം നിന്ന സമയത്ത് പലതും ചർച്ച ചെയ്തിട്ടുണ്ടാകും. പാർട്ടിയിൽ നിന്ന് പോയതിന് ശേഷം അതെല്ലാം വിളിച്ചുപറയുന്നത് എന്റെ രീതിയല്ല. എന്നാൽ എന്നെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന് ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ അവരെക്കുറിച്ച് ഞാൻ പറയും. എന്റെ കൈവശം അവരെക്കുറിച്ചുള്ള കാര്യങ്ങളൊക്കെയുണ്ട്. അത് രാഷ്ട്രീയത്തെ മലീമസമാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് തോൽവിയുടെ കുറ്റം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു. തെറ്റുപറ്റിയെന്നും പിശകുകൾ തിരുത്താമെന്നും ജനങ്ങളോട് പറയുന്നതിന് പകരം ആളുകളെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. പാ‌ർട്ടി കേന്ദ്ര കമ്മിറ്റിയിൽ കണ്ടെത്തിയ ഒരു കാര്യവും പൊളിറ്റ് ബ്യൂറോ അംഗമായ മുൻ മുഖ്യമന്ത്രി മിണ്ടിയില്ല. കേന്ദ്ര കമ്മിറ്റി കണ്ടെത്തിയ കാര്യമല്ല തോൽവിക്ക് കാരണമെന്ന രീതിയിലാണ് തളിപ്പറമ്പിലും പയ്യന്നൂരിലും പിണറായി അടക്കമുള്ള നേതാക്കൾ പ്രസംഗിച്ചതെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TK GOVINDAN, TK GOVINDAN MLA, KK RAGESH, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA