SignIn
Kerala Kaumudi Online
Thursday, 22 October 2026 5.29 PM IST

രാഷ്ട്രീയ പ്രചാരണ യാത്രയുടെ ശൈലി മാറ്റാൻ യു.ഡി.എഫ്

udf

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിച്ച മലയോര സമര യാത്ര വിജയമായതോടെ , രാഷ്ട്രീയ പ്രചാരണ യാത്രകളുടെ ശൈലി മാറ്റാൻ യു.ഡി.എഫ്. നിയമസഭാ സമ്മേളനത്തിന് ശേഷം ഇതേക്കുറിച്ച് ആലോചനകൾ തുടങ്ങും.

കേരളത്തിന്റെ വടക്കേ അറ്റത്ത് നിന്ന് തുടങ്ങി, തെക്കേ അറ്റത്ത് സമാപിക്കുന്ന പരമ്പാരഗത ശൈലിക്കാവും മാറ്റം വരുക. കടലോര യാത്രയാണ് അടുത്തതായി ആലോചിക്കുന്നത്.

മനുഷ്യ -വന്യജീവി സംഘർഷം വിഷയമാക്കി 40-ൽ അധികം മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചാണ് മലയോര യാത്ര സമാപിച്ചത്. ജനങ്ങളിൽ ഭീതി വർദ്ധിപ്പിക്കുന്ന സംഭവമായതിനാൽ രാഷ്ട്രീയത്തിന് അപ്പുറത്തേക്കുള്ള ജനപിന്തുണ ലഭിച്ചതായും യു.ഡി.എഫ് കണക്കുകൂട്ടുന്നു. പല സ്ഥലത്തും സ്വീകരണ യോഗങ്ങളിൽ കണ്ട ജനപങ്കാളിത്തം ഇതിന് തെളിവാണ്. യാത്ര പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ വന നിയമ ഭേദഗതി സർക്കാർ പിൻവലിച്ചത് യാത്രയുടെ രാഷ്ട്രീയ സമ്മർദ്ദ ഫലമെന്നാണ് കരുതുന്നത്. ക്രൈസ്തവ സഭകൾ ഉയർത്തിയ വിഷയമെന്ന നിലയ്ക്ക് അവർക്കിടയിലും ചലനമുണ്ടാക്കാൻ മലയോരയാത്ര ഗുണകരമായി.

മുഖ്യമന്ത്രി വിവാദവും പുനഃസംഘടന പ്രശ്നങ്ങളും കെ.പി.സി.സി നേതൃത്വത്തിലെ അനൈക്യവുമുൾപ്പെടെ സംസ്ഥാന കോൺഗ്രസിൽ നിലനിന്നിരുന്ന അസ്വസ്ഥതകളിൽ നിന്ന് ശ്രദ്ധ തിരിച്ച് പാർട്ടിയിൽ ഐക്യത്തിന്റെ പ്രതീതി വളർത്താനും ഈ യാത്ര സഹായകമായി.തലയെടുപ്പുള്ള ഒട്ടുഹമിക്ക നേതാക്കളും പലയിടങ്ങളിലായി യാത്രയുടെ ഭാഗഭാക്കുകളായി. യു.ഡി.എഫ് ഘടക കക്ഷികളും യാത്രയുടെ വിജയത്തിന് അശ്രാന്ത പരിശ്രമം നടത്തി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തിൽ മുന്നണിക്ക് മൊത്തത്തിൽ നവോന്മേഷം പ്രദാനം ചെയ്യാൻ യാത്രയ്ക്ക് സാധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA