
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ നോർത്ത് ബ്‌ളോക്കിൽ ഇത്തവണ മുഖ്യമന്ത്രിയുൾപ്പെടെ 6 മന്ത്രിമാരുടെ ഓഫീസുകൾ. മുഖ്യമന്ത്രി വി.ഡി.സതീശന് നോർത്ത് ബ്‌ളോക്കിലെ മൂന്നാം നിലയിലെ 141 -ാം നമ്പർ മുറിയിലാണ് ഓഫീസ്. മുൻ മുഖ്യമന്ത്രിമാരും ഈ ഓഫീസാണ് ഉപയോഗിച്ചിരുന്നത്.
പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നോർത്ത് ബ്‌ളോക്കിലെ മൂന്നാം നിലയിലുള്ള 149-ാം നമ്പർ മുറിയും, കെ.മുരളീധരന് രണ്ടാം നിലയിലെ 140-ാം നമ്പർ മുറിയും, രമേശ് ചെന്നിത്തലയ്ക്ക് രണ്ടാം നിലയിലെ 131(എൻ 200)-ാം നമ്പർ മുറിയും മോൻസ് ജോസഫിന് ഒന്നാം നിലയിലെ 110(എൻ 100) നമ്പർ മുറിയും ഷിബു ബേബിജോണിന് ഒന്നാം നിലയിലെ 129-ാം നമ്പർ മുറിയുമാണ് ഓഫീസായി അനുവദിച്ചിട്ടുള്ളത്. സണ്ണി ജോസഫിന് നോർത്ത് സാൻവിച്ച് ബ്‌ളോക്കിലെ മൂന്നാം നിലയിലെ 216-ാം നമ്പർ മുറിയും അനൂപ് ജേക്കബിന് രണ്ടാം നിലയിലെ 208-ാം നമ്പർ മുറിയും, സി.പി.ജോണിന് മെയിൻ ബ്‌ളോക്കിലെ ഒന്നാം നിലയിൽ 358-ാം നമ്പർ മുറിയും, എ.പി.അനിൽകുമാറിന് ഒന്നാം നിലയിലെ 387-ാം നമ്പർ മുറിയുമാണ് ഓഫീസ്.
ടി.സിദ്ദിഖിന് സൗത്ത് ബ്‌ളോക്കിലെ രണ്ടാം നിലയിലെ എസ്.എസ്.-306(പഴയ 644) നമ്പർ മുറിയും കെ.എ തുളസിക്ക് മൂന്നാം നിലയിലെ എസ്-301( പഴയ 647)-ാം നമ്പർ മുറിയുമാണ് ഓഫീസ്.
ബാക്കിയുള്ള എല്ലാ മന്ത്രിമാർക്കും സെക്രട്ടേറിയറ്റ് അനക്സ്-1, അനക്സ്-2 എന്നിവിടങ്ങളിലാണ് ഓഫീസുകൾ സജ്ജീകരിച്ചിട്ടുള്ളത്. റോജി എം. ജോണിന്
അനക്സ്-1 ലെ നാലാം നിലയിലെ 402-ാം നമ്പർ മുറിയും, കെ.എം.ഷാജിക്ക് അഞ്ചാം നിലയിലെ 501-സിയും ഒ.ജെ. ജനീഷിന് ആറാം നിലയിലെ 603-ാം നമ്പർ മുറിയും ,എം.ലിജുവിന് അനക്സ്-2ലെ ഒന്നാം നിലയിൽ 101-ാം നമ്പർ മുറിയും വി.ഇ.അബ്ദുൾ ഗഫൂറിന് അനക്സ്-2ലെ രണ്ടാം നിലയിൽ 201-ാം നമ്പർ മുറിയുമാണ് ഓഫീസ്. ബിന്ദു കൃഷ്ണയ്ക്ക് അനക്സ്-2ലെ മൂന്നാം നിലയിലെ 301-ാം നമ്പർ മുറിയും,ഹ പി.കെ.ബഷീറിന് അഞ്ചാം നിലയിലെ 501-ാം നമ്പർ മുറിയും പി.സി.വിഷ്ണുനാഥിന് ആറാം നിലയിലെ 601-ാം നമ്പർ മുറിയും എൻ.ഷംസുദ്ദീന് ഏഴാം നിലയിലെ 701-ാം നമ്പർ മുറിയുമാണ് ഓഫീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |