SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 PM IST

വേട്ടയാടാൻ അനുവദിക്കില്ല; മന്ത്രി വി.ശിവൻകുട്ടി

v-sivankutty

തിരുവനന്തപുരം: സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മല്ലികാ സുകുമാരനുമായി ഫോണിൽ സംസാരിച്ചു. മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവർ മലയാള സിനിമാ വ്യവസായത്തിൽ അവിഭാജ്യ ഘടകമാണ്. ഇരുവരെയും പിന്തുണയ്ക്കുന്നു. സൈബർ അറ്റാക്കോ സമ്മർദ്ദമോ കേരളത്തിൽ വിലപ്പോവില്ല. എമ്പുരാൻ വാണിജ്യ സിനിമയാണെങ്കിലും ചില കാര്യങ്ങൾ വ്യക്തമായി പറഞ്ഞുവയ്ക്കുന്നുണ്ട്. ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടിട്ടുള്ളതാണ്.

 പൃ​ഥ്വി​രാ​ജി​നെ​ ​അ​ഭി​ന​ന്ദി​ച്ച് ​സു​പ്രീയ

എ​മ്പു​രാ​ന്റെ​ ​വി​ജ​യ​ത്തി​ൽ​ ​പൃ​ഥ്വി​രാ​ജി​നെ​ ​അ​ഭി​ന​ന്ദി​ച്ച് ​ഭാ​ര്യ​ ​സു​പ്രി​യ​ ​മേ​നോ​ന്റെ​ ​ഇ​ൻ​സ്റ്റാ​ഗ്രാം​ ​പോ​സ്റ്റ്.​ ​ചി​ത്രം​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ 200​ ​കോ​ടി​ ​ക്ല​ബി​ൽ​ ​ഇ​ടം​പി​ടി​ച്ചെ​ന്ന​ ​ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​പോ​സ്റ്റ​ർ​ ​പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ​സു​പ്രി​യ​ ​എ​ത്തി​യ​ത്.​ ​പൃ​ഥ്വി​രാ​ജ് ​ച​രി​ത്രം​ ​കു​റി​ക്കു​ക​യാ​ണെ​ന്നും​ ​അ​ഭി​മാ​ന​മു​ണ്ടെ​ന്നും​ ​സു​പ്രി​യ​ ​കു​റി​ച്ചു. പൃ​ഥ്വി​രാ​ജി​ന്റെ​ ​അ​മ്മ​ ​മ​ല്ലി​ക​ ​സു​കു​മാ​ര​ൻ​ ​മ​ക​ന് ​പി​ന്തു​ണ​യു​മാ​യി​ ​ചാ​ന​ലു​ക​ളി​ൽ​ ​സം​സാ​രി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​മ​ല്ലി​ക​യ്ക്കും​ ​സു​പ്രി​യ​യ്ക്കും​ ​എ​തി​രെ​ ​ചി​ല​ ​സം​ഘ​പ​രി​വാ​ർ​ ​നേ​താ​ക്ക​ൾ​ ​വി​ദ്വേ​ഷ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ന​ട​ത്തി​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA