SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

ലഹരിമരുന്നിനൊപ്പം മദ്യവ്യാപനവും ചെറുക്കണം

vm-sudheeran

തിരുവനന്തപുരം: ലഹരിമരുന്നിനെതിരെ നടപടികൾ ശക്തമാക്കുന്നതിനൊപ്പം മദ്യവ്യാപനത്തിനെതിരേയും നടപടി വേണമെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നത് ഇരട്ടത്താപ്പാണ്. ഇക്കാര്യത്തിൽ എൽ.ഡി.എഫ് വാഗ്ദ്ധാനം ചെയ്തിരുന്നതിൽ നിന്ന് പിന്നോട്ടുപോയെന്നും അദ്ദേഹം​ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

മദ്യത്തിന്റെ ലഭ്യത പടിപടിയായി കുറയ്ക്കുമെന്നായിരുന്നു 2016ലെ തിരഞ്ഞെടുപ്പുകാലത്ത് എൽ.ഡി.എഫ് വാഗ്ദ്ധാനം. അന്ന് 29 ബാറുകൾ മാത്രമായിരുന്നത് ഇന്ന് ആയിരത്തിലേറെയായി. മദ്യം ഇല്ലെങ്കിൽ ലഹരിമരുന്ന് വ്യാപിക്കുമെന്നായിരുന്നു സർക്കാരിന്റെ വാദം. ഇപ്പോൾ മദ്യം മാത്രമല്ല,​ ലഹരിമരുന്നും കഞ്ചാവുമെല്ലാം വ്യാപകമായി. മയക്കുമരുന്നിനെതിരേ നടപടിയെടുക്കുമ്പോൾ മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന നയവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തിൽ പുനർചിന്തനം നടത്തി ജനങ്ങൾക്ക് വിശ്വാസകരമായ നടപടിയെടുക്കണമെന്നും വി.എം.സുധീരൻ ആവശ്യപ്പെട്ടു. മന്ത്രിമാരായ കെ.രാജൻ,​ എം.ബി.രാജേഷ്,​ വി.ശിവൻകുട്ടി,​ വീണാ ജോർജ്,​ വി.അബ്ദുറഹിമാൻ,​ ഡോ.ആർ.ബിന്ദു,​ പ്രതിപക്ഷ നേതാവ്,​ ചീഫ് സെക്രട്ടറി എന്നിവർക്കും കത്ത് അയച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VM SUDHEERAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA