SignIn
Kerala Kaumudi Online
Wednesday, 30 September 2026 10.02 PM IST

പല്ലിയുള്ള സ്ഥലങ്ങളിൽ നാഗത്താൻ പറന്നെത്തും, വീടിനുള്ളിൽ നിന്ന് കിട്ടിയത് മൂന്ന് പാമ്പുകൾ, വീഡിയോ

തിരുവനന്തപുരം ജില്ലയിലെ ആക്കുളം കുഴിവിളയുള്ള പണി നടക്കുന്ന പുതിയ വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. പണി സാധങ്ങൾ എടുക്കാൻ വന്ന ആളാണ് പാമ്പിനെ ആദ്യം കണ്ടത്. പ്ലംബിംഗ് സാധനങ്ങൾ വച്ചിരിക്കുന്ന വലിയ പെട്ടിക്ക് മുകളിലായി രണ്ട് പാമ്പിനെയാണ് ജോലിക്കാരൻ കണ്ടത്. ഉടൻ തന്നെ ഇയാൾ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.

സ്‌ഥലത്തെത്തിയ വാവ പെട്ടിയിലെ സാധനങ്ങൾ മാറ്റി തുടങ്ങി. ആദ്യം ഒരു പാമ്പിനെ കണ്ടു. പറക്കും പാമ്പ് എന്ന് വിളിക്കുന്ന നാഗത്താൻ പാമ്പിനെയാണ് അദ്ദേഹം കണ്ടത്. തുടർന്ന് പെട്ടിക്കുള്ളിൽ നടത്തിയ തെരച്ചിലിൽ വാവാ സുരേഷിന് കിട്ടിയത് മൂന്ന് പറക്കും പാമ്പുകളെയാണ്. പല്ലി, പ്രാണികൾ പോലുള്ള ജീവികളെയാണ് ഇവ ഭക്ഷിക്കുന്നത്. അതിനാൽ, ഇവ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ ഈ പാമ്പ് ഉണ്ടാകും.

നാഗത്താന് വിഷമില്ല എന്നാണ് വാവാ സുരേഷ് പറയുന്നത്. അതിനാൽ കടിച്ചാലും സോപ്പ് ഉപയോഗിച്ച് നന്നായി അവിടം കഴുകിയാൽ മതി. അപകടകാരിയെന്ന് കരുതി പാമ്പിനെ തല്ലിക്കൊല്ലരുതെന്നും അദ്ദേഹം പറഞ്ഞു. കാണുക മൂന്ന് പറക്കും പാമ്പുകളെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE, SNAKE MASTER, SNAKE MASTER LATEST EPISODE, SNAKE MASTER VIRAL EPISODE, VIRAL VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA