
തിരുവനന്തപുരം: ഇ.ഡിക്കെതിരായി നടത്തുന്ന ദേശീയ സെമിനാറിലേക്ക് സി.പി.ഐ സംസ്ഥാന നേതൃത്വത്തെ ക്ഷണിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് . ഇ.ഡി നീക്കത്തിൽ പിണറായിയെ സി.പി.ഐ പിന്തുണച്ചിട്ടില്ലെങ്കിലും ദേശീയ സെമിനാറിനെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിരയാക്കി മാറ്റാനാണ് തീരുമാനം.
തിരുവനന്തപുരത്തും കോഴിക്കോടും ഇ.ഡിക്കെതിരായി ദേശീയ സെമിനാർ സംഘടിപ്പിക്കും. എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സെമിനാറിലേക്ക് യു.ഡി.എഫ്, ബി.ജെ.പി ഒഴികെയുള്ള പാർട്ടികളിലെ നേതാക്കളെയാണ് ക്ഷണിക്കുന്നത്. അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ സി.പി.ഐ ഇടഞ്ഞു നിൽക്കുന്നത് സി.പി.എമ്മിനെ ആശങ്കയിലാക്കുന്നു. ഇ.ഡിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിര ഉയർത്താൻ ലക്ഷ്യമിടുന്ന പരിപാടിയിൽ നിന്ന് സി.പി.ഐ മാറിനിൽക്കുന്നത് മറ്റൊരു സന്ദേശം നൽകുമെന്നും, ഇത് യു.ഡി.എഫ് ആയുധമാക്കുമെന്നുമാണ് സി.പി.എമ്മിന്റെ ആശങ്ക.
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിണറായി വിജയൻ സ്വീകരിച്ച നിലപാടിനോടുള്ള പ്രതിഷേധമാണ് സി.പി.ഐക്ക്. സി.പി.എമ്മിനോ മുന്നണിക്കോ എതിരായി വന്നാൽ മാത്രം ഇ.ഡി നീക്കത്തെ പ്രതിരോധിക്കാമെന്നാണ് സി.പി.ഐ നിലപാട്. ഇ.ഡി നീക്കം ഇടതുമുന്നണിക്കെതിരായ നീക്കമാണെന്ന പിണറായി വിജയന്റെ പരാമർശത്തോട് സി.പി.ഐ പ്രതികരിച്ചിട്ടില്ല. ദേശീയ സെമിനാറിലേക്ക് സി.പി.എം ക്ഷണിച്ചാൽ സി.പി.ഐക്ക് ഇക്കാര്യത്തിൽ നിലപാടെടുക്കേണ്ടി വരും.
രാഹുൽ ഗാന്ധിയെ
ക്ഷണിക്കില്ല
ഇ.ഡിക്കെതിരായ സെമിനാറിൽ രാഹുൽ ഗാന്ധിയെ സെമിനാറിലേക്ക് ക്ഷണിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. രാഹുൽ ഗാന്ധി അവസരവാദപരമായ നിലയിൽ സംസാരിക്കുന്നയാളാണ്. പിണറായിക്കെയിരെ ഇ.ഡി എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്ന് കേരളത്തിൽ വന്ന് ചോദിച്ചയാളാണ് രാഹുൽ ഗാന്ധിയെന്നും ഗോവിന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |