
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി 'അഷ്ടമുടി വാട്ടർ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവൽ' നടക്കും. ഒക്ടോബർ 7മുതൽ 11 വരെ കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ പരിപാടി നടത്തുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ നടത്തുന്നത്. രാത്രി 7 മുതലുള്ള സംഗീതോത്സവത്തിൽ ശ്രദ്ധേയരായ സംഗീതജ്ഞരും സംഗീതസംഘങ്ങളും അണിനിരക്കും. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ ചലച്ചിത്ര പ്രദർശനവും ഉണ്ടായിരിക്കും. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |