SignIn
Kerala Kaumudi Online
Wednesday, 30 September 2026 11.44 AM IST

അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടി: ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

vd-satheesan
ഡിസിപിയെ ശകാരിക്കുന്ന മുഖ്യമന്ത്രി വിഡി സതീശൻ (വീഡിയോ ദൃശ്യം)​

തിരുവനന്തപുരം: അധിക സുരക്ഷയ്ക്കായി അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വിഡി സതീശൻ. ഇന്ന് രാവിലെ കവടിയാറിൽ വയോജന ദിനാചരണത്തോടനുബന്ധിച്ചുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു സംഭവം.

സാധാരണ മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രയ്ക്ക് ഒരു പൈലറ്റ് വാഹനവും ഒരു എസ്കോർട്ട് വാഹനവുമാണ് ഉണ്ടാകാറുള്ളത്. എന്നാൽ കവടിയാറിൽ എത്തിയപ്പോൾ പൈലറ്റ് വാഹനത്തിന് മുന്നിലായി ഒരു പൊലീസ് ജീപ്പ് കൂടി അധികമായി ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാഹനത്തിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി ഡിസിപിയെ ശകാരിച്ചത്.

തന്റെ ഒദ്യോഗിക യാത്രകൾക്ക് സുരക്ഷയുടെ പേരിൽ കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്നും അനാവശ്യമായി വാഹനങ്ങളുടെ എണ്ണം കൂട്ടരുതെന്നും അദ്ദേഹം ഡിസിപിക്ക് കർശന നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിക്കും മന്ത്രിമാ‌ർക്കുമെതിരെ സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധവും വഴിതടയൽ സമരവും നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനാണ് ഒരു വാഹനംകൂടി അധികമായി ഉൾപ്പെടുത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം.

English Summary

Chief Minister V.D. Satheesan reportedly reprimanded the DCP after noticing an extra police jeep added to his security convoy during an event in Kowdiar, Thiruvananthapuram. Normally, his official travel includes one pilot vehicle and one escort vehicle.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM VD SATHEESAN, DCP, SECURITY, KERALAPOLICE, CHIEF MINISTER ESCORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA