SignIn
Kerala Kaumudi Online
Wednesday, 20 May 2026 10.04 AM IST

രണ്ട് പാമ്പുകളെ അന്വേഷിച്ചുപോയ വാവയ്ക്ക് കിട്ടിയത് 15 മൂർഖൻ കുഞ്ഞുങ്ങളെ; ഒപ്പം ഒരു അപൂർവയിനം പാമ്പും

രാവിലെ വീട്ടുടമ നോക്കുമ്പോൾ കണ്ടത് രണ്ട് പാമ്പുകൾ ഇഴഞ്ഞ് പഴയ സാധനങ്ങൾ വച്ചിരിക്കുന്ന സ്ഥലത്തേക്ക് കയറുന്നതാണ്. ഉടൻ വാവ സുരേഷിനെ വിളിച്ചു. സ്ഥലത്തെത്തിയ വാവാ, പാമ്പിനെ കണ്ട സ്ഥലത്ത് തെരച്ചിൽ തുടങ്ങി. അവിടെ നിന്ന് കിട്ടിയത് നാല് മൂർഖൻ കുഞ്ഞുങ്ങളെയാണ്. ഇപ്പോൾ മൂർഖൻ പാമ്പുകളുടെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുന്ന സമയമാണ്. അതുപോലെ അണലികൾ പ്രസവിക്കുന്ന സമയവുമാണ്.

snakes

അതിനാൽ വാവ വീടിന് ചുറ്റും തെരച്ചിൽ നടത്താൻ തീരുമാനിച്ചു. തെരച്ചിലിനിടയിൽ വീടിന് ചുറ്റും നിന്ന് പതിനഞ്ച് മൂർഖൻ കുഞ്ഞുങ്ങളെയും ഒരു അപൂർവയിനം പാമ്പിനെയുമാണ് പിടികൂടിയത്. കാണുക, വീടിന് ചുറ്റും നിന്ന് പതിനാറ് പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VAVA, SNAKEMASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA