SignIn
Kerala Kaumudi Online
Tuesday, 20 October 2026 11.22 AM IST

ജയിലിൽ ഒരു കുറവ് മാത്രം, ബാക്കി എല്ലാ സൗകര്യങ്ങളുമുണ്ട്; എല്ലാവരും എക്‌സ്‌പീരിയൻസ് ചെയ്യണമെന്ന് ആറാട്ടണ്ണൻ

READ ENGLISH VERSION
santhosh-varkey

ജയിൽ മോചിതനായതിന് പിന്നാലെ 'ജയിൽ റിവ്യൂ'യുമായി ആറട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. ജയിലിൽ പോകുന്നത് നല്ലൊരു അനുഭവമാണെന്നും സ്വാതന്ത്ര്യമില്ലെന്നേയുള്ളൂ ബാക്കിയെല്ലാം അവിടെയുണ്ടെന്നും സന്തോഷ് വർക്കി പറഞ്ഞു. കൂടാതെ എല്ലാവരും ജയിൽ ജീവിതം ഒന്ന് എക്സ്പീരിയൻസ് ചെയ്യണമെന്നും അയാൾ പറഞ്ഞു.

'ജയിലിൽ പോകുന്നതൊരു അനുഭവമാണ്. പോയി, ഇനി താത്പര്യമില്ല. ഫ്രീഡമില്ലെന്നേയുള്ളൂ, ബാക്കിയെല്ലാ സൗകര്യവുമുണ്ട്. എന്തായാലും നല്ലൊരു അനുഭവമാണ്. വലിയ പ്രശ്നമൊന്നുമില്ല. എല്ലാവരും ഒന്ന് എക്സ്പീരിയൻസ് ചെയ്യണം. ഫുഡുണ്ട്. ഒരു പ്രശ്നവുമില്ല. പൊലീസുകാരും നല്ലതാണ്. നാളെ മുതൽ പുതിയൊരു ആറാട്ടണ്ണനെ കാണാം. ജാമ്യത്തിൽ ചില കണ്ടീഷൻസ് പറഞ്ഞിട്ടുണ്ട്. റിവ്യൂ തുടരും. തുടരും സിനിമ കാണണം.'- സന്തോഷ് വർക്കി പറഞ്ഞു.

സിനിമാ നടികൾക്കെതിരെ അശ്ലീല പരാമർശവുമായി ഫേസ്ബുക്ക് പോസ്റ്റിട്ട കേസിൽ കഴിഞ്ഞ ദിവസമാണ് സന്തോഷ് വർക്കിക്ക് ജാമ്യം ലഭിച്ചത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു പരാമർശം. താരസംഘടനയായ അമ്മയുടെ അഡ്‌ഹോക്ക് കമ്മിറ്റി അംഗം അൻസിബ ഹസൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്‌തത്.

11 ദിവസമായി റിമാൻഡിലാണെന്നും കസ്റ്റഡിയിൽ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എം.ബി. സ്നേഹലതയുടെ നടപടി. ഹർജിക്കാരൻ സമൂഹ മാദ്ധ്യമങ്ങളിലൂടെ സമാനമായ പരാമർശങ്ങൾ നടത്തരുതെന്ന് ജാമ്യവ്യവസ്ഥയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARATTANNAN, SANTHOSH VARKEY, JAIL, JAIL REVIEW, LATEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA