SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.27 AM IST

ഇ.എസ്.എ ആശങ്കകൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി രാജീവ് ചന്ദ്രശേഖർ

visit-

ന്യൂഡൽഹി: കേരളത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുമായി (ഇ.എസ്.എ) ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തി.ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സാധാരണക്കരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന കർഷക സംഘടനകളുടെ ആശങ്കകൾ അറിയിച്ചു. സാധാരണക്കാരുടെ ജീവിതവും വികസനവും പ്രതിസന്ധിയിലാകുന്ന സാഹചര്യം ഒഴിവാക്കി, നിർദ്ദിഷ്‌ട ഇ.എസ്.എ പ്രഖ്യാപനത്തിൽ ആവശ്യമായ ഇടപെടൽ നടത്തണമെന്നും രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു. ആശങ്കകൾ പരിഹരിക്കുമെന്ന് ഉറപ്പു ലഭിച്ചതായി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. വികസിത തിരുവനന്തപുരം യാഥാർത്ഥ്യമാക്കാൻ പ്രതിരോധ മന്ത്രാലയത്തിന്റെ സഹായം അഭ്യർത്ഥിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തി.


നിയുക്ത ഗവർണറെയും കണ്ടു

നിയുക്ത കേരളം ഗവർണർ ഓം പ്രകാശ് മാത്തൂറുമായും രാജീവ്‌ ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ സിക്കിം ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ പൊതു രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ ചർച്ചയായി. 23ന് ഗവർണറായി സത്യപ്രതിജ്ഞ ചെയ്യുന്ന ഓം പ്രകാശ് മാത്തൂറിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ESA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA